Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

വിദേശ വിദ്യാര്‍ത്ഥികളെ നാടുകടത്താനുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി

29 OCTOBER 2016 05:55 PM IST
മലയാളി വാര്‍ത്ത

പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നതായുള്ള വാര്‍ത്തകളേത്തുടര്‍ന്ന് 48,000 വിദേശ വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കാനും നാടുകടത്താനുമുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. സര്‍ക്കാര്‍ തീരുമാനം അപ്പീല്‍ കോടതിയായ അപ്പര്‍ ട്രൈബ്യൂണല്‍ (ഇമിഗ്രേഷന്‍ ആന്‍ഡ് അസൈലം ചേംബര്‍) റദ്ദാക്കി. മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളാണ് സര്‍ക്കാര്‍ തീരുമാനത്തിന് ഇരകളായി നാടുകടത്തല്‍ ഭീഷണി നേരിട്ടിരുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ഈ തീരുമാനം എടുത്തത്.
പുതിയ വിധിയുടെ വെളിച്ചത്തില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കും ഡീറ്റെന്‍ഷന്‍ സെന്ററില്‍ തടവില്‍ കഴിയേണ്ടിവന്ന വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും. വരും ദിവസങ്ങളിലെ നഷ്ടപരിഹാര വിധികള്‍ ഒരു പക്ഷെ പ്രധാനമന്ത്രി തെരേസ മേയുടെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയേക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു.
പത്തു മുതല്‍ ഇരുപതു ലക്ഷം വരെ ഫീസ് കൊടുത്തു പഠിക്കാനെത്തിയ വിദ്യാര്‍ഥികള്‍ പഠിക്കാന്‍ വന്ന ഡിഗ്രി പോലും ഇല്ലാതെ തിരികെ പോകേണ്ടി വരുന്ന അവസ്ഥയിലെത്തിക്കുന്നതായിരുന്നു ഈ തീരുമാനം. ഇതില്‍ 70 % വും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളായിരുന്നു. പാകിസ്ഥാന്‍ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളായിരുന്നു ബാക്കിയുള്ളവരില്‍ ഭൂരിപക്ഷവും.
ഐഇഎല്‍ടിഎസിന് പകരം ഏര്‍പ്പെടുത്തിയ ടിഒഇഐസി പരീക്ഷയിലെ ക്രമക്കേടുകള്‍ ബിബിസിയാണ് ഒളിക്യാമറയിലൂടെ പുറത്തു കൊണ്ടുവന്നത്. ലണ്ടനിലെ ഈസ്റ്റ് ലണ്ടന്‍ സ്‌കൂള്‍ എന്ന ഒരു പരീക്ഷാ കേന്ദ്രത്തില്‍നിന്നാണ് ബിബിസി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ഉത്തരങ്ങള്‍ പരീക്ഷാ മേല്‍നോട്ടം വഹിക്കുന്ന ആള്‍ വായിക്കുന്നതും രണ്ടുമണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കേണ്ട 200 ചോദ്യങ്ങളുള്ള പരീക്ഷ പരീക്ഷാര്‍ഥികള്‍ 8 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇത് പുറത്തു വന്നതോടെ മുമ്പ് ഇതേ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികളുടെയും അയോഗ്യരാക്കിക്കൊണ്ട് ബ്രിട്ടീഷ് ഹോം ഓഫീസ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളെയാണ് തീരുമാനം നേരിട്ടു ബാധിച്ചത്. ഒരു പരീക്ഷയില്‍ ഒന്നോ അതിലധികമോ വിദ്യാര്‍ഥികള്‍ കോപ്പി അടിച്ചു പിടിക്കപ്പെടുമ്പോള്‍ ആ രാജ്യത്തൊട്ടാകെ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുന്നത് നീതികരിക്കാനാവില്ലെന്ന് അന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആസന്നമായിരുന്ന ദേശീയ തിരഞ്ഞെടുപ്പ് മുതലെടുക്കാനായി കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ മുന്നിട്ടിറങ്ങിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി യുകെയില്‍ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളെയും അയോഗ്യരാക്കാനും അവര്‍ക്ക് വിസ പുതുക്കി നല്‍കേണ്ട എന്നും തീരുമാനിച്ചു. അറുപതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്പോണ്‍സര്‍ഷിപ്പ് ലൈസന്‍സും റദ്ദാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലാ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു  (1 hour ago)

വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം  (1 hour ago)

തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല;എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്ന് സൗബിന്‍ ഷാഹിര്‍  (2 hours ago)

തിരുവനന്തപുരത്ത് ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട സംഭവത്തില്‍ 2 ജീവനക്കാര്‍ പിടിയില്‍  (2 hours ago)

അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു  (2 hours ago)

പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് ഹൈക്കോടതി  (3 hours ago)

കേരളത്തില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍  (3 hours ago)

കോഴിക്കോട് ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് നേരെ ആക്രമണം  (3 hours ago)

കെഎസ്ആര്‍ടിസി ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (3 hours ago)

മൃതദേഹം ജോലിക്കാര്‍ താമസിക്കുന്ന വാടക വീട്ടില്‍  (3 hours ago)

മൃതദേഹം മണ്ണുമാന്തി യന്ത്രത്തിന്റെ ക്യാബിനില്‍ കുടുങ്ങിയ നിലയില്‍  (3 hours ago)

അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു  (5 hours ago)

പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി  (5 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാരുടെ പ്രതിഷേധം  (5 hours ago)

തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം  (6 hours ago)

Malayali Vartha Recommends