Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രവാസി കമ്മിഷന്റെ പ്രവര്‍ത്തനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ചെയര്‍മാന്‍ ജസ്റ്റിസ് പി.ഭവദാസന്‍

11 JANUARY 2017 01:15 PM IST
മലയാളി വാര്‍ത്ത

പ്രവാസി കമ്മിഷന്റെ പ്രവര്‍ത്തനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ചെയര്‍മാന്‍ ജസ്റ്റിസ് പി.ഭവദാസന്‍ മുഖ്യമന്ത്രി പിണറായി വിജയനും നോര്‍ക്ക സെക്രട്ടറി ഷീലാ തോമസിനും കത്തുനല്‍കി. കമ്മിഷന്‍ രൂപീകരിച്ച് എട്ടുമാസം കഴിഞ്ഞിട്ടും ഓഫിസ് സൗകര്യം പോലും ലഭിച്ചിട്ടില്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു. നോര്‍ക്ക വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയും കത്തില്‍ ചൂണ്ടിക്കാട്ടുന്നു എന്നാണ് സൂചന. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവിലായതിനാല്‍ കത്തിനെ സംബന്ധിച്ച കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും പരിശോധിച്ചശേഷം നടപടിയെടുക്കുമെന്നും നോര്‍ക്ക സെക്രട്ടറി ഷീലാ തോമസ് പറഞ്ഞു. ഏപ്രില്‍ 26ന് കമ്മീഷന്‍ രൂപീകരിച്ചിട്ടും തുടര്‍നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനെതുടര്‍ന്നാണ് ഇങ്ങനൊരു കത്ത് അയക്കേണ്ടിവന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഓഫിസും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നോര്‍ക്ക വകുപ്പില്‍നിന്ന് നടപടിയുണ്ടാകുന്നില്ല. 2016 ഏപ്രില്‍ 30ന് ചേര്‍ന്ന ആദ്യ യോഗത്തിനുശേഷം ഒരു യോഗംപോലും ചേരാന്‍ കഴിഞ്ഞിട്ടില്ല. പ്രവാസികളില്‍നിന്നു പരാതി സ്വീകരിക്കാന്‍ ഓഫിസ് സൗകര്യം ഇതുവരെ ഒരുക്കിയിട്ടില്ല. കമ്മിഷന്റെ ചുമതലയുള്ള നോര്‍ക്ക അഡി. സെക്രട്ടറിയുടെ ഫോണില്‍ ബന്ധപ്പെടുന്നതല്ലാതെ ഒരു തുടര്‍നടപടിയും ഉണ്ടാകുന്നില്ലെന്നു ജസ്റ്റിസ് അറിയിച്ചു. പ്രവാസി മലയാളിയുടെ ക്ഷേമത്തിനായി രൂപീകരിച്ച കമ്മിഷനില്‍ ജസ്റ്റിസ് ഉള്‍പ്പടെ ഡോ. ഷംസീര്‍വയലില്‍, സോമന്‍ ബേബി, പിഎംഎ സലാം, കെ.ഭഗവത് സിങ് എന്നിവരായിരുന്നു അംഗങ്ങള്‍. പ്രവാസി ക്ഷേമത്തിനാവശ്യമായ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക, നിക്ഷേപങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കുക, ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ ന്യായമല്ലാത്ത പ്രവര്‍ത്തനങ്ങളെക്കുറിച്ചു അന്വേഷിച്ച് നടപടിയെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായാണ് പ്രവാസി കമ്മിഷന്‍ രൂപീകരിച്ചത്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (10 minutes ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (17 minutes ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (26 minutes ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (45 minutes ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (1 hour ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (1 hour ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (2 hours ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (2 hours ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (2 hours ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (2 hours ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (3 hours ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (3 hours ago)

Malayali Vartha Recommends