ഫ്ലാറ്റുടമ കരം നല്‍കിയില്ല: അധികൃതര്‍ ജലവിതരണം വിഛേദിച്ചതിനാല്‍ നൂറു കണക്കിന് മലയാളികള്‍ ദുരിതത്തില്‍

അബ്ബാസിയായില്‍ കഴിഞ്ഞ ഒരാഴ്ചയായി നിരവധി ഫ്ലാറ്റുകളുടെ ജലവിതരണം നിലച്ചത് മലയാളികള്‍ അടക്കമുള്ള വിദേശികളെ ദുരിതത്തിലാക്കി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്ക്കൂളിന് സമീപമുള്ള അബുബക്കര്‍ ബില്‍ഡിംഗ് എന്നറിയപ്പെടുന്ന 24-ാം നമ്പര്‍ ഫ്ലാറ്റ്. കൊച്ചിന്‍ ഗിഫ്റ്റ് ബില്‍ഡിംഗ് , ജര്‍മ്മന്‍ ക്ലീനിക്കിന് സമീപത്തുള്ള എല്‍.എച്ച് ബില്‍ഡിംഗ് തുടങ്ങി നിരവധി താമസക്കാര്‍ക്കാണ് കഴിഞ്ഞ ഒരാഴ്ചയായി ജലം ലഭിക്കാത്തത്. ജലവിതരണ വകുപ്പിന് വന്‍ കുടിശിക വരുത്തിയതാണ് അധികൃതര്‍ ജലവിതരണം മുടക്കാന്‍ കാരണം.
ആയിരത്തി അഞ്ഞൂറ് മുതല്‍ 15000 ദിനാര്‍ വരെ കുടിശികയുള്ളതായി പറയപ്പെടുന്നു. ഫ്ലാറ്റുടമ മാസാദ്യം തന്നെ വൈദ്യുതി - വെള്ളം അടക്കമുള്ള വാടക താമസക്കാരില്‍ നിന്ന് വാങ്ങാറുണ്ടെങ്കിലും മുനിസിപ്പല്‍ ഒാഫിസില്‍ അവ അടക്കാറില്ലാത്തതാണ് കാരണം. ഫ്ലാറ്റിന്റെ സൂക്ഷിപ്പുകാരനോട് ചോദിച്ചാല്‍ വെള്ളം വരുമെന്നുള്ള മറുപടിയല്ലാെത നടപടിയുണ്ടകാറില്ല. പലപ്പോഴും പ്രാഥമികാവശ്യങ്ങള്‍ സുഹൃത്തുകളുെട വീട്ടിലാണ് നടത്തുന്നതെന്ന് താമസക്കാരനായ മാര്‍ട്ടിന്‍ പറയുന്നു.
https://www.facebook.com/Malayalivartha