അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വര്‍ധനവിനെതിരെ തീരുമാനം ഉടന്‍

അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളുടെ ഫീസ് വര്‍ധനയില്‍ ഈ മാസം തീരുമാനമെന്നു വിദ്യാഭ്യാസ കൗണ്‍സില്‍. അബുദാബിയിലെ 82 സ്വകാര്യ സ്‌കൂളുകളാണ് ഫീസ് വര്‍ധനയ്‌ക്ക് അപേക്ഷ നല്‍കിയത്.
ഏതെങ്കിലും നിയമലംഘനത്തില്‍ ഉള്‍പ്പെട്ടശേഷം അതില്‍ നിന്നും മുക്തമാകാത്ത സ്‌കൂളുകള്‍ക്കും ഫീസ് കൂട്ടാനാകില്ല. ട്യൂഷന്‍ ഫീസ്, ഗതാഗതം എന്നിവയുടെ നിരക്കു കൂട്ടാനുളള സ്‌കൂളുകളാണ് അപേക്ഷിച്ചത്. ഈ അപേക്ഷയുടെ ഹിതപരിശോധന പൂര്‍ത്തിയായിട്ടില്ലെന്ന് കൗണ്‍സിലിലെ സ്വകാര്യ സ്‌കൂള്‍ വകുപ്പ് തലവന്‍ അല്‍ദാഹരി അറിയിച്ചു. സ്‌കൂളുകളുടെ നടത്തിപ്പു ചെലവും സ്‌കൂള്‍ പുരോഗതി വ്യക്തമാക്കുന്ന പിരശോധന റിപ്പോര്‍ട്ടും അപേക്ഷയും താരതമ്യം ചെയ്‌തശേഷമാണു വര്‍ധനയുടെ തോത് പ്രഖ്യാപിക്കുക.
അബുദാബിയിലെ സ്വകാര്യ സ്‌കൂളികളില്‍ പുതിയ അധ്യായന വര്‍ഷത്തില്‍ എത്ര ശതമാനമാണു ഫീസ് വര്‍ധിപ്പിക്കേണ്ടതെന്ന് ഈ മാസാവസാനത്തോടെ വിദ്യാഭ്യാസ കൗണ്‍സില്‍ പ്രഖ്യാപിക്കും. അബുദാബിയിലെ 82 സ്വകാര്യ സ്‌കുളുകള്‍ക്കാണ് ഫീസ് വര്‍ധനയ്‌ക്ക് അപേക്ഷ നല്‍കിയത്. കാലാവധിയുളള ലൈസന്‍സായിരിക്കണം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഫീസ് വര്‍ധനയ്‌ക്കുളള പ്രധാന വ്യവസ്ഥ.
https://www.facebook.com/Malayalivartha