ഷാര്‍ജ - തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം വൈകുന്നു

യന്ത്രത്തകരാര്‍ മൂലം ഷാര്‍ജ - തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം വൈകുന്നു. ഇന്നു പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനമാണിത്. വിവാഹത്തിനായി നാട്ടിലെത്തേണ്ട വരന്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് ഈ വിമാനത്തിലുള്ളത്. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. യന്ത്രത്തകരാര്‍ മൂലം ഇന്നലത്തെ ഷാര്‍ജ -കൊച്ചി വിമാനവും റദ്ദാക്കിയിരുന്നു. ഉച്ചയ്‌ക്ക് ഇന്ത്യയില്‍ നിന്നു വരുന്ന മറ്റൊരു വിമാനത്തില്‍ സ്‌പെയര്‍പാര്‍ട്‌സുകള്‍ അയയ്‌ക്കുമെന്നും ഇതു ഉപയോഗിച്ച് തകരാര്‍ പരിഹരിച്ച് ഉച്ചകഴിയുന്നതോടെ വിമാനം യാത്രയ്‌ക്കു തയാറാകുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha