ഗതാഗത നിയമം ലംഘിക്കുന്നവരെ ഗൂഗ്‌ള്‍ ഗ്ലാസണിഞ്ഞ് പൊക്കും

ഗതാഗത നിയമ ലംഘനം കണ്ടെത്താന്‍ ദുബൈയ് പോലീസ് ഗൂഗ്‌ള്‍ ഗ്ലാസ് അണിയും. ക്യാമറ ലെന്‍സുകള്‍ക്കും റഡാര്‍ രശ്‌മികള്‍ക്കുമപ്പുറം കണ്ണെത്തുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഗൂഗ്‌ള്‍ ഗ്ലാസും രണ്ട് ആപ്ലിക്കേഷനുകളും സംയോജിപ്പിച്ച് നിയമലംഘനം കണ്ടെത്തുന്ന സാങ്കേതിക വിദ്യ ദുബായ് പോലീസിന്റെ സ്‌മാര്‍ട്ട് സേവന വകുപ്പിന്റെ പരീക്ഷണത്തിലാണ്.
നിയമലംഘനം നടത്തുന്ന വാഹനത്തിന്റെ ഫോട്ടോ ഗൂഗ്‌ള്‍ ഗ്ലാസ് ഉപയോഗിച്ചെടുത്ത് നിമിഷങ്ങള്‍ക്കകം പോലീസ് വകുപ്പിന്റെ കമ്പ്യൂട്ടറിലേക്ക് അപ്‌ലോഡ് ലെയ്യുന്ന ആപ്ലിക്കേഷനാണ് ഇതിലൊന്ന്.
പിടികിട്ടാനുള്ള വാഹനങ്ങള്‍ കണ്ടെത്താനുള്ളതാണ് രണ്ടാമത്തെ ആപ്ലിക്കേഷന്‍. ഗൂഗ്‌ള്‍ ഗ്ലാസിന്റെ വശങ്ങളില്‍ പോലീസ് സ്‌പര്‍ശിക്കുന്നതോടെ ഫോട്ടോ എടുക്കുകയും ഫോട്ടോ എടുത്ത തീയതി, സമയം, സ്ഥലം എന്നിവ രേഖപ്പെടുത്തുകയും. ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha