Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയില്‍ വിദേശി വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍

02 JULY 2014 05:37 AM IST
മലയാളി വാര്‍ത്ത.

സൗദി തൊഴില്‍ വിപണിയില്‍ വിദേശിവനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുങ്ങുന്നു. സ്വദേശി വനിതകള്‍ക്ക് അവസരം നല്‍കാനുളള പദ്ധതികളില്‍ വിദേശി വനിതകളെ സഹായികളായി പരിഗണിക്കുമെന്ന തീരുമാനമാണ് ഇതിന് വഴിയൊരുക്കുന്നത്. പ്രവാസി കുടുംബിനികള്‍ക്ക് ഇത് ഏറെ ജോലി സാധ്യത വര്‍ദ്ധി്പ്പിക്കും. സ്വദേശി വനിതകള്‍ക്ക് സൗദിയില്‍ കൂടുതല്‍ അവസരം ലഭ്യമാകുമ്പോള്‍ സഹായികളായി വിദേശി വനിതകള്‍ക്കും അവസരം തുറക്കെപ്പെടുകയാണ്. സ്വദേശിവനിതകളെ തൊഴില്‍ വിപണിയില്‍ നിയമിക്കുന്നതിനായി പാക്കേജ് കൊണ്ടുവരുമ്പോള്‍ അവരെ സഹായിക്കുന്നതിനായി വിദേശിവനിതകളുടെ സേവനം ആവശ്യമായി വരുന്നത് കണക്കിലെടുത്താണ് തൊഴില്‍ വിപണി വിദേശി വനിതകള്‍ക്ക് തുറന്നു കൊടുക്കാന്‍ തൊഴില്‍ മന്ത്രാലയം പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച് പഠിച്ചുവരികയാണെന്നും അന്തിമ തീരുമാനമായില്ലെന്നും തൊഴില്‍ സഹമന്ത്രി ഡോ.മുഫരിജ് അല്‍ ഹഖബാനി അറിയിച്ചു.

ഇതിനിടെ വിദേശ രാജ്യങ്ങളില്‍ നിന്ന് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള തടസ്സങ്ങള്‍ പരിഹരിക്കുവാനായി റിക്രൂട്ട്‌മെന്റ് പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രത്യേകസമിതി രൂപീകരിച്ചു. തൊഴില്‍ സഹമന്ത്രിയുടെ റിക്രൂട്ട്‌മെന്റ് പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. റിക്രൂട്ട്‌മെന്റ് ലൈസന്‍സ് അഞ്ച് വര്‍ഷമാക്കി ഉയര്‍ത്തണമെന്നും ഇത് ഓണ്‍ലൈന്‍ വഴി പുതുക്കാനുള്ള സംവിധാനം വേണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് തൊഴിലുടമയില്‍ നിന്ന് കൃത്യമായ ശമ്പളം ലഭിച്ചില്ലെങ്കില്‍ സൗദിയിലെ റിക്രൂട്ട്‌മെന്റ് ഓഫീസ് പൂട്ടുമെന്ന വ്യവസ്ഥ എടുത്തുകളയണമെന്നും പ്രതിനിധികള്‍ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (6 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (3 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (4 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (4 hours ago)

Malayali Vartha Recommends