Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓണ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി....


ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് സമാശ്വാസ പാക്കേജ് കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍....


ഓണം വാരാഘോഷം: ഡ്രോണ്‍ ലൈറ്റ് ഷോ ഇന്ന് മുതല്‍; യൂണിവേഴ്സിറ്റി സ്റ്റേഡിയം സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ...


പ്രിൻസിന്റെ സ്ഥാപനങ്ങളിൽ ഓണാഘോഷപരിപാടികൾ നടത്താനിരിക്കെ പടികടന്നെത്തിയ ദുരന്തം...


റീ പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിഞ്ഞ് മരിച്ചുവെന്ന കണ്ടെത്തൽ; അതുല്യയുടെ മരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണം ബലപ്പെടുന്നു: ശരീരത്തിൽ 46 മുറിവുകൾ: പലതും മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പുള്ളതും, ഒരാഴ്ച വരെ മാത്രം പഴക്കമുള്ളതും...

കുവൈറ്റിലെത്തിച്ച്‌ അറബിക്കു വിറ്റ യുവതി തടങ്കലില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ നാട്ടിലെത്തി

01 AUGUST 2014 10:24 AM IST
മലയാളി വാര്‍ത്ത.

 ജോലി വാഗ്‌ദാനം നല്‌കി കുവൈറ്റിലെത്തിച്ച യുവതിയെ ഏജന്‍സി നടത്തിപ്പുകാരന്‍ അറബിക്ക്‌ മൂന്നു ലക്ഷം രൂപയ്‌ക്ക്‌ വിറ്റു. അറബിയില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ ഇന്ത്യന്‍ എംബസിയിലെത്തിയ യുവതിയെ അധികൃതര്‍ നാട്ടിലെത്തിച്ചു.

കോട്ടയം പാമ്പാടി സ്വദേശിയായ യുവതിയാണ്‌ തട്ടിപ്പിനിരയായി രക്ഷപ്പെട്ടത്‌. സംഭവത്തെതുടര്‍ന്ന്‌ യുവതി മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി. ഏജന്‍സി മുഖേന കുവൈറ്റിലെത്തിയ നൂറു കണക്കിന്‌ യുവതികള്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായി കുടുങ്ങിക്കിടപ്പുണ്ടെന്നും ഇവരെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും യുവതി പറഞ്ഞു.
കേരളം , തമിഴ്‌നാട്‌, ഗോവ, ആന്ധ്ര, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സ്‌ത്രീകളാണ്‌ കുവൈറ്റില്‍ ഹവാലി എന്ന സ്ഥലത്ത്‌ ഏജന്റുമാരുടെ തടവലില്‍ കഴിയുന്നത്‌. കോഴിക്കോട്ടുള്ള ഏജന്‍സിയാണ്‌ ഈ യുവതിയെ കുവൈറ്റിലെത്തിച്ചത്‌. ഇവര്‍ നല്‍കിയ പത്ര പരസ്യം കണ്ടാണ്‌ .യുവതി ഏജന്‍സിയുമായി ബന്ധപ്പെടുന്നത്‌. കുവൈറ്റില്‍ ബ്യൂട്ടീഷ്യന്‍ ജോലിയാണ്‌ വാഗ്‌ദാനം ചെയ്‌തിരുന്നത്‌. 75,000 രൂപ ഏജന്‍സിക്ക്‌ നല്‍കുകയും യാത്രയ്‌ക്കും മറ്റുമായി 30,000 രൂപയിലധികം ചെലവാകുകയും ചെയ്‌തു. എന്നാല്‍ ഇവര്‍ക്ക്‌ ബ്യൂട്ടീഷ്യന്‍ വിസക്കു പകരം ഹൗസ്‌മെയ്‌ഡ്‌ വിസയാണ്‌ നല്‍കിയത്‌. കുവൈറ്റിലെത്തിയശേഷം ബ്യൂട്ടിഷന്‍ ജോലി തന്നെ ചെയ്യാമെന്ന്‌ വിശ്വസിപ്പിക്കുകയും ചെയ്‌തു.
ജൂണ്‍ 16 ന്‌ കുവൈറ്റിലെത്തിയ .യുവതിയെ നേരത്തെയെത്തിച്ച യുവതികള്‍ക്കൊപ്പം പതിനേഴാം തീയതി വില്‌പനയ്‌ക്കായി നിരത്തി നിര്‍ത്തി. സ്ഥലത്തെത്തിയ അറബി മൂന്നു ലക്ഷം രൂപയ്‌ക്ക്‌ യുവതിയെ കച്ചവടം ഉറപ്പിച്ച്‌ വാങ്ങി. അപ്പോഴാണ്‌ താന്‍ ചതിയില്‍പെട്ടകാര്യം തിരിച്ചറിഞ്ഞത്‌. അറബിയുടെ കൂടെ പോകാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും ഗത്യന്തരമില്ലാതെ ഒടുവില്‍ അറബിയുചെ വീട്ടിലെത്തി. കുവൈറ്റിലെ കോളേജ്‌ അദ്ധ്യാപകരായിരുന്ന അറബിയോടും ഭാര്യയോടും നടന്ന സംഭവങ്ങള്‍ കരഞ്ഞു പറഞ്ഞു. ബ്യൂട്ടീഷന്‍ ജോലിക്കായി കൊണ്ടു പോയ സാധനങ്ങളെല്ലാം കാണിച്ചു കൊടുക്കുകയും ചെയ്‌തു. യാഥാര്‍ത്ഥ്യം മനസ്സിലായ അറബി പതിനെട്ടാം തീയതി ഏജന്‍സി ഓഫീസില്‍ തിരിച്ചെത്തിച്ചു. അവിടെ ഏജന്റ്‌ മറ്റ്‌ 20 പേര്‍ക്കൊപ്പം യുവതിയെ പൂട്ടിയിട്ടു. നാട്ടില്‍ പോകണമെന്ന്‌ ബഹളം വച്ച യുവതിയോട്‌ 55,000 രൂപ തന്നാല്‍ നാട്ടിലയ്‌ക്കാമെന്ന്‌ ഏജന്റ്‌ പറഞ്ഞു. ഇത്‌ നാട്ടിലറിയിക്കാന്‍ ഏജന്റ്‌ യുവതിക്ക്‌ ഫോണ്‍ നല്‍കി. ഇതോടെ നടന്ന സംഭവങ്ങള്‍ നാട്ടിലറിയിക്കാന്‍ യുവതിക്കു കഴിഞ്ഞു. തുടര്‍ന്ന്‌ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചു.
ഇതിനിടെ നാട്ടിലുള്ള , കുവൈറ്റില്‍ കഴിയുന്ന അയല്‍വാസി ഏജന്റുമായി ബന്ധപ്പെട്ട്‌ പണം നല്‍കാമെന്നേറ്റു. യുവതിയെ സ്വീകരിക്കാന്‍ ഉടന്‍ എത്തുമെന്നും പറഞ്ഞു. ഈ സമയം ഏജന്റ്‌ നാട്ടിലേക്ക്‌ പോന്നിരുന്നു. പണവുമായി വരുന്നയാള്‍ക്ക്‌ യുവതിയെ കൈമാറാന്‍ ഇയാള്‍ കുവൈറ്റിലെ ഓഫീസിലുള്ള ഡ്രൈവറോടു നിര്‍ദ്ദേശിച്ചു. ഉടന്‍ ഡ്രൈവര്‍ യുവതിയെ പൂട്ടിയിട്ടിരുന്ന സ്ഥലത്തെത്തി പോകാനൊരുങ്ങി കൊള്ളാന്‍ പറഞ്ഞു. ഇതോടെ പുറത്തിറങ്ങിയ യുവതി ഡ്രൈവര്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ പുറത്തേക്കോടി. ഒപ്പം തിരുവനന്തപുരം സ്വദേശിനിയായ യുവതിയും. അരമണിക്കൂറോളം ഓടി തളര്‍ന്ന ഇവരെ പാകിസ്‌താന്‍ സ്വദേശിയായ ഒരു ടാക്‌സി ഡ്രൈവര്‍ ഇന്ത്യന്‍ ഏംബസിയിലെത്തിക്കുകയായിരുന്നു. എംബസിയിലുണ്ടായിരുന്ന മലയാളി ഉദ്യോഗസ്ഥനോട്‌ യുവതികള്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. ഇതോടെയാണ്‌ നാട്ടിലേക്കെത്താമെന്ന പ്രതീക്ഷ പോലുമുണ്ടായതെന്ന്‌ യുവതികള്‍ പറഞ്ഞു. പിന്നീട്‌ മുഖ്യമന്ത്രി ഇടപെട്ട്‌ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ്‌ നല്‍കി. ജൂലൈ 19 ന്‌ നെടുമ്പാശ്ശേരിയിലെത്തി.
ഇത്തരത്തില്‍ ഏജന്റുമാരുടെ ഫ്‌ളാറ്റുകളില്‍ നൂറുകണക്കിന്‌ സ്‌ത്രീകള്‍ തടവില്‍ കഴിയുന്നുണ്ടെന്നും യുവതി പറഞ്ഞു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന  (3 minutes ago)

പുതിയ വാഹനമോ, വീടോ സ്വന്തമാക്കാനുള്ള ആഗ്രഹങ്ങൾ  (18 minutes ago)

മുന്‍ സൈനികന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു  (31 minutes ago)

റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ.  (41 minutes ago)

60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (44 minutes ago)

കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം...  (53 minutes ago)

കൊല്ലം സെയ്‌ലേഴ്‌സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും...  (1 hour ago)

....കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂര്‍ണമായി ആസ്വദിക്കാനാകും  (1 hour ago)

പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍.....  (1 hour ago)

അധിക തീരുവ പ്രഹരം മറികടക്കാനായി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക്  (2 hours ago)

മുംബൈയില്‍ ചാവേറാക്രമണ ഭീഷണി  (9 hours ago)

43കാരിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയത് 37കാരനായ യുവാവ്  (10 hours ago)

കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍  (10 hours ago)

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഒരു മാസത്തിനകം ഓടിത്തുടങ്ങും  (12 hours ago)

കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 10 വയസ്സുകാരന് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends