വെടിയുണ്ടകള്‍ നെഞ്ചിലേക്ക് തുളച്ചുകയറി, രക്തത്തില്‍ കുളിച്ച് കിടന്ന അര്‍ഷദിന്റെ ശരീരത്തിലേക്ക് കൊള്ളക്കാര്‍ നിര്‍ത്താതെ വെടിവച്ചു... ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി അര്‍ഷദിനെ അമേരിക്കയില്‍ കൊള്ളക്കാര്‍ കൊലപ്പെടുത്തിയത് ഇങ്ങനെ

ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു. അര്‍ഷദ് വോറയെന്ന പത്തൊന്‍പതുകരനാണ് കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചത്. ചിക്കാഗോയിലെ ഡോല്‍ട്ടണ്‍ ക്ലാര്‍ക്ക് ഗ്യാസ് സ്‌റ്റേഷനിലായിരുന്നു ദാരുണ സംഭവം.
കൊള്ളക്കാരുടെ നിറയൊഴിക്കലില്‍ മറ്റൊരാള്‍ക്ക് പരിക്കുണ്ട്.അര്‍ഷദ് ഒരു കടയില്‍ സാധനം വാങ്ങാനെത്തിയതായിരുന്നു. ഈ സമയം കട കൊള്ളയടിക്കാനെത്തിയ അക്രമികള്‍ അര്‍ഷദിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.തുടര്‍ന്ന് അക്രമികള്‍ രക്ഷപ്പെട്ടു. കൊള്ളക്കാരില്‍ ആരെയും ഇതുവരെ പിടികൂടാനായിട്ടില്ല.
ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അക്രമികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സുരക്ഷാ സേന 12,000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തിലെ നദ്യാഡുകാരാണ് അര്‍ഷദിന്റെ കുടുംബം.
https://www.facebook.com/Malayalivartha