ദുബായില്‍ 10 വര്‍ഷം അടിമ പണി ചെയ്തു, വിസാ ഏജന്റിന്റെ ചതിയില്‍പ്പെട്ട് തൊഴില്‍ തട്ടിപ്പിനിരയായി, ദുബായില്‍ ദുരിത ജീവിതം നയിക്കേണ്ടി വന്ന ഈ യുവാവിന്റെ കഥ ഇങ്ങനെ

പ്രതീക്ഷയോടെയാണ് ദുബായില്‍ പോയത്. നല്ല ശമ്പളം കിട്ടുമെന്ന പ്രതീക്ഷയിലാണ് പോയത്.പക്ഷേ ദുബായില്‍ അനുഭവിച്ചത് ദുരിതജീവിതം മാത്രമായിരുന്നു.ഒന്നോ രണ്ടോ വര്‍ഷമല്ല. പത്ത് വര്‍ഷമായി അടിമ പണി ചെയ്തു വരികയായിരുന്നുവെന്ന് തെലങ്കാന സ്വദേശി ചിലുമല ചന്ദ്രശേഖര്‍ പറയുന്നു. അടിമ ജീവിതം നയിക്കേണ്ടി വന്ന ഇന്ത്യന്‍ പ്രവാസിക്ക് ഒടുവില്‍ മോചനം കിട്ടി.
നാട്ടില്‍ സ്വര്‍ണ്ണ പണിക്കാരനായിരുന്ന ചന്ദ്രശേഖര്‍ 2006 ലെ അവസാന മാസത്തിലാണ് ഒരു വിസാ ഏജന്റിന്റെ തൊഴില്‍ തട്ടിപ്പിനിരയായി ദുബായില്‍ എത്തിച്ചേരുന്നത്. വിസ ലഭിക്കുവാനായി തന്റെ സ്വത്തുക്കള്‍ വിറ്റ് 70000 രൂപയും അന്ന് ചന്ദ്രശേഖര്‍ അയാള്‍ക്ക് നല്‍കിയിരുന്നു. സ്വര്‍ണ്ണ പണിക്കാരന്റെ ഒഴിവിലേക്കെന്ന് പറഞ്ഞ് പോയ ഇദ്ദേഹത്തിന് പണിയെടുക്കേണ്ടി വന്നത് കെട്ടിട നിര്‍മ്മാണ മേഖലയിലായിരുന്നു. ഒരു മാസത്തിന് ശേഷമാണ് തനിക്ക് ലഭിച്ചത് വിസിറ്റിംഗ് വിസയാണെന്ന് കാര്യം ഇയാള്‍ മനസ്സിലാക്കുന്നത്.
ഒരു മാസത്തെ വിസാ കാലാവധിക്ക് ശേഷവും എല്ലാം നഷ്ടപ്പെട്ട് വീട്ടിലേക്ക് മടങ്ങി പോകുവാന്‍ അദ്ദേഹത്തിന്റെ മനസ്സ് അനുവദിച്ചില്ല. മാസം വെറും 600 ദര്‍ഹത്തിനും 1000 ദര്‍ഹത്തിനും ഇടയില്‍ ശമ്പളത്തിനാണ് ചന്ദ്രശേഖര്‍ ഇവിടെ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ മാസം ജോലിക്കിടെ പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് ഇയാളെ കുറിച്ച് ദുബായിലെ ഇന്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വിവരം ലഭിക്കുന്നത് തുടര്‍ന്ന് ഇവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസി വഴി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ചന്ദ്രശേഖറിന് നാട്ടിലേക്ക് പോകുവാനുള്ള കളം ഒരുങ്ങിയത്.
3865 ദിവസം ഇദ്ദേഹം ദുബായില്‍ അനധികൃതമായി ഒളിച്ച് താമസിച്ചത്. ഈ വകയില്‍ പിഴയായി സര്‍ക്കാരിലേക്ക് കെട്ടിവെക്കാനുള്ള 386,500 ദര്‍ഹം രൂപയില്‍ നിന്നും ചന്ദ്രശേഖറിനെ ഒഴിവാക്കിയിട്ടുണ്ട്. തന്റെ രണ്ട് ആണ്‍മക്കള്‍ക്കും പത്തും ഏഴും വയസ്സുള്ളപ്പോളാണ് ഇദ്ദേഹം ദുബായിലേക്ക് തിരിച്ചത്. അവരെയും തന്റെ കുടുംബത്തേയും വീണ്ടും കാണാനാവുന്നതിന്റെ സന്തോഷത്തിലും കൗതുകത്തിലുമാണ് ഇദ്ദേഹത്തിന്റെ മടക്കു യാത്ര. ഇനി ദുബായിലേക്ക് ഇല്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഈ യുവാവ്.
https://www.facebook.com/Malayalivartha