അമ്മയൊടൊപ്പം മകനും പോയി... 20 വര്‍ഷമായി അനില്‍ യുഎഇയില്‍ ജോലി ചെയ്ത് വരികയായിരുന്നു, അമ്മയുടെ മരണവാര്‍ത്ത കണ്ണീരോടെ കേട്ടു, പിന്നാലെ മരണവുമെത്തി, അമ്മയുടെ വിയോഗ വാര്‍ത്തയറിഞ്ഞ പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് യുഎഇയില്‍ മരണപ്പെട്ടു

അമ്മയുടെ വിയോഗ വാര്‍ത്തയറിഞ്ഞ പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് യുഎഇയില്‍ മരണപ്പെട്ടു.
യുഎഇയിലെ അല്‍ ഖ്വവൈനില്‍ ടെയിലറിംഗ് ഷോപ്പില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അനില്‍ കുമാര്‍ ഗോപിനാഥനാണ് മാതാവ് കൗസല്ല്യയുടെ വിയോഗ വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് ഹൃദയാഘാതം വന്ന് മരണപ്പെട്ടത്.
ഇരുപത് വര്‍ഷമായി അനില്‍ യുഎഇയില്‍ ജോലി ചെയ്ത് വരികയാണ്. കഴിഞ്ഞ വ്യാഴാഴ്ച കടയില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് അനില്‍ അമ്മയുടെ മരണ വാര്‍ത്ത അറിയുന്നത്. യുഎഇല്‍ തന്നെ ജോലി ചെയ്യുന്ന സഹോദരന്‍ അന്നു രാത്രി തന്നെ നാട്ടിലേക്ക് തിരിച്ചുവെങ്കിലും അനിലിന് വെള്ളിയാഴ്ചയിലുള്ള വിമാനത്തിലായിരുന്നു ടിക്കറ്റ് തരപ്പെട്ടത്.
വ്യാഴാഴ്ച രാത്രി ഇദ്ദേഹത്തിന്റെ മുറിയിലെത്തിയ സുഹൃത്തുക്കളാണ് അനിലിനെ അത്യാസന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ചയാണ് അനിലിന്റെ മൃതദേഹം വിമാനത്തില്‍ നാട്ടിലേക്ക് എത്തിച്ചത്.
https://www.facebook.com/Malayalivartha