ഒമാനിലെ മാളില്‍ വച്ചാണ് അജ്ഞാതനായ കൊലയാളി പരാക്രമണങ്ങള്‍ കാട്ടിക്കൂട്ടിയത്, സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കുത്തേറ്റ് മരിച്ചു, സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ

ഒമാനിലെ മാളില്‍ വെച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മസ്‌ക്കറ്റിലെ സിറ്റി സെന്റര്‍ മാളിലാണ് അജ്ഞാതനായ കൊലയാളി ആളുകള്‍ക്ക് നേരെ കത്തി വീശിയത്.
അക്രമം നടന്ന കാര്യം ഒമാന്‍ പൊലീസ് തങ്ങളുടെ ഔദ്യോഗിക അക്കൗണ്ട് വഴി സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമം നടത്തി എന്ന് സംശയിക്കുന്ന വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തനിക്ക് മാനസിക രോഗമാണെന്ന് സ്ഥാപിക്കുന്ന രേഖകളും ഇയാളുടെ കൈയ്യില്‍ നിന്നും കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ മാളില്‍ വെടിവെപ്പ് നടന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
https://www.facebook.com/Malayalivartha