Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷാര്‍ജയില്‍ പാസ്‌പോര്‍ട്ടുമായി തൊഴിലുടമ മുങ്ങി, 26 തൊഴിലാളികള്‍ ദുരിതത്തില്‍

05 AUGUST 2014 09:21 AM IST
മലയാളി വാര്‍ത്ത.

 തൊഴിലാളികള്‍ക്ക് ജോലിയില്ല, ചെയ്ത ജോലിക്ക് ശമ്പളവുമില്ല. പാസ്‌പോര്‍ട്ടുകള്‍ കമ്പനി പൂട്ടി സ്ഥലംവിട്ട തൊഴിലുടമയുടെ കൈയിലായതിനാല്‍ നാട്ടിലേക്ക് പോകാനും നിര്‍വാഹമില്ല. വീടുകളിലെ സ്ഥിതിയും ദയനീയം. ഒരു വര്‍ഷത്തിലേറെയായി ഈ ദുരിതക്കടലിലാണ് മലയാളികള്‍ ഉള്‍പ്പെടെ 26 തൊഴിലാളികളുടെ ജീവിതം.

ഒരുനേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെയാണ് ഷാര്‍ജയില്‍ ഈ തൊഴിലാളികളുടെ ജീവിതം. ഭൂരിപക്ഷം തൊഴിലാളികളും മലയാളികള്‍ . കേരളത്തിലെ എല്ലാ ജില്ലക്കാരും ഇക്കൂട്ടത്തിലുണ്ട്. 2013 ജൂണ്‍ മുതല്‍ ഒരു സാമ്പത്തികാനുകൂല്യങ്ങളും തങ്ങളുടെ കമ്പനിയില്‍നിന്ന് ലഭിക്കാതെ കഷ്ടപ്പെടുന്ന ഇവര്‍ അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയുടെ \'ബ്ലൂ ചിപ്പ് ഇന്റീരിയല്‍ ഡക്കറേഷന്‍\', \'നോര്‍ത്ത് സ്റ്റാര്‍\' എന്നിങ്ങനെ രണ്ട് കമ്പനിയിലെ തൊഴിലാളികളാണ് ഭക്ഷണത്തിനുപോലും വകയില്ലാതെ ബുദ്ധിമുട്ടുന്നത്. 26 തൊഴിലാളികളില്‍ 21 പേരുടെ വിസയുടെ കാലാവധിയും കഴിഞ്ഞിരിക്കുകയാണ്. ഇതിനിടയില്‍ ഒരു തമിഴ്‌നാട് സ്വദേശി ഹൃദയസ്തംഭനം കാരണം മരിച്ചു.
2013 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ പണിയെടുത്തിട്ടും ശമ്പളം കിട്ടാതായപ്പോള്‍ മൊത്തം 26 തൊഴിലാളികളില്‍ 23 പേര്‍ പരാതികളുമായി തൊഴില്‍ കോടതിയെ സമീപിച്ചു. ഇതിനിടയില്‍ ഒക്ടോബര്‍ എട്ടിന് കമ്പനിയുടമ തൊഴിലാളികളെ വിളിച്ച് നാലു മാസത്തെ ശമ്പളം ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കബളിപ്പിച്ചെന്ന് ഇവര്‍ ദുബായിലെ ഇന്ത്യന്‍ കൗണ്‍സിലര്‍ ജനറലിന് നല്‍കിയ പരാതിയില്‍ പറയുന്നു. മുഴുവന്‍ തൊഴിലാളികളുടെയും പാസ്‌പോര്‍ട്ടുകളുമായി കമ്പനിയുടമ കടന്നുകളഞ്ഞെന്നാണ് പിന്നീട് കിട്ടിയ വിവരം. ഉടമയുടെ നാട്ടിലേക്ക് മൊബൈല്‍ നമ്പറുകളിലേക്ക് വിളിക്കുന്ന ഒരു കോളുകള്‍ക്കും പിന്നീട് മറുപടിയും ലഭിച്ചില്ല. ഷാര്‍ജ വ്യവസായ മേഖലയിലുള്ള കമ്പനി ഓഫീസിന്റെ ബോര്‍ഡ് ഇതിനിടയില്‍ മാറ്റുകയും പിന്നീട് തുറക്കാതെയുമായി.

ഇവര്‍ താമസിക്കുന്ന ക്യാമ്പില്‍ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചിട്ടില്ലെന്ന ഏക ആശ്വാസമാണ് അവശേഷിക്കുന്നത്. എങ്ങനെയെങ്കിലും പാസ്‌പോര്‍ട്ട് ലഭിച്ച് നാട്ടിലേക്ക് പോയാല്‍ അവിടെ എന്തെങ്കിലും ജോലിചെയ്ത് ജീവിക്കാമായിരുന്നെന്നാണ് ഇവര്‍ പറയുന്നത്. അതിനായി ഷാര്‍ജ ഇന്ത്യന്‍ അസോസ്സിയേഷന്‍ മുഖേന കോണ്‍സുലേറ്റിനെ സമീപിച്ചെങ്കിലും ഉടമയെ ബന്ധപ്പെടാന്‍ സാധിക്കാത്ത അവസ്ഥയിലാണ് അധികൃതരും. അതിനിടെ കമ്പനിയുടമ നാട്ടില്‍ നക്ഷത്രഹോട്ടല്‍ പണിത് മുഖ്യമന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചതായും തൊഴിലാളികളുടെ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

വിവിധ സംഘടനകളും വ്യക്തികളും നല്‍കുന്ന ഭക്ഷണം കഴിച്ച് തൊഴിലാളികള്‍ ജീവന്‍ നിലനിര്‍ത്തുമ്പോഴും തങ്ങളുടെ വീട്ടിലെ കാര്യങ്ങള്‍ ഓര്‍ത്ത് കൂടുതല്‍ വേവലാതിയിലാണ് ഇവര്‍. കൂട്ടത്തില്‍ പലരുടെയും കിടപ്പാടംപോലും ബാങ്കുകളില്‍ പണയത്തിലാണ്. പ്രശ്‌നങ്ങളില്‍ ഇടപെട്ട് ഇവരെ നാട്ടിലേക്ക് അയയ്ക്കാന്‍ ശ്രമം തുടരുമെന്ന് ഇന്ത്യന്‍ അസോസ്സിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. വൈ.എ. റഹീം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (9 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (4 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (4 hours ago)

Malayali Vartha Recommends