ഇരുപത്തിയെട്ടാം പിറന്നാളും പുതുവര്‍ഷപ്പിറവിയും കൂട്ടുകാർക്കൊപ്പം പൊടിപൊടിച്ചു; പക്ഷെ വിഷാദരോഗം അവനെ കീഴടക്കിയപ്പോൾ ആ യുവാവിന് സംഭവിച്ചത്...

പുതുവര്‍ഷപ്പിറവിയും ജന്‍മദിനവും ആഘോഷിച്ച ശേഷം യുവാവ് തൂങ്ങിമരിച്ചു. ബര്‍ദുബായില്‍ ആണ് നടുക്കുന്ന സംഭവം. ജനുവരി ഒന്നിന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് 28 കാരന്‍ കിടപ്പുമുറിയില്‍ ജീവനൊടുക്കിയത്. ആനി ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് പിറന്നാളും പുതുവര്‍ഷപ്പിറവിയും ആഘോഷിച്ചു.
തലേന്ന് വൈകീട്ട് മുതല്‍ പുതുവത്സരാഘോഷങ്ങളിലും യുവാവ് പങ്കാളിയായിരുന്നു. എന്നാല്‍ ഏതാണ്ട് രണ്ട് മണിയോടടുത്ത് ഇയാള്‍ കിടപ്പുമുറിയിലേക്ക് പോയി.
തുടര്‍ന്ന് കെട്ടിത്തൂങ്ങി ജീവനൊടുക്കുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ഇയാളെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏറെനാളായി യുവാവ് കടുത്ത വിഷാദത്തിന്റെ പിടിയിലായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴികള്‍ ഇക്കാര്യം ശരിവെയ്ക്കുന്നുമുണ്ട്. അതിനാല്‍ ഇയാളുടെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് ദുബായ് പൊലീസ് അറിയിക്കുന്നത്.
https://www.facebook.com/Malayalivartha