ഷെയ്ഖയും സുഹൈലും ഇനി ഒരു ഹൃദയം... ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മകള്‍ വിവാഹിതയായി

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായി. ഷെയ്ഖ് സുഹൈല്‍ ബിന്‍ അഹമ്മദ് ബിന്‍ ജുമാ അല്‍ മക്തൂമാണ് വരന്‍. ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.
കഴിഞ്ഞമാസമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ ഷെയ്ഖ് മുഹമ്മദ്, ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ മറ്റൊരു പുത്രി ഷെയ്ഖ ലത്തീഫയുടെ വിവാഹം. ഷെയ്ഖ ലത്തീഫ ബിന്‍ത് മക്തൂം ഒരു കവിതയിലൂടെയാണ് ഇരുവര്‍ക്കും ആശംസകള്‍ കൈമാറിയത്.
https://www.facebook.com/Malayalivartha