പ്രവാസികൾക്ക് തിരിച്ചടി; 'സ്കൈപ്പ്' നിരോധനവുമായി യു എ ഇ സർക്കാർ

ദുബായ്: പ്രവാസികൾക്കൊരു കനത്ത തിരിച്ചടിയുമായിട്ടാണ് ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡുവും ഇപ്പോൾ എത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ പ്രവാസികൾ ഉപയോഗിയോക്കുന്ന 'സ്കൈപ്പ്' എന്ന അപ്ലിക്കേഷന്റെ നിരോധനം ആണ് ദുബായിൽ നടപ്പിലാക്കിയിരിക്കുന്നത്. നാട്ടിലുള്ളവരോട് സംവദിക്കാനായി ഏവരും ആശ്രയിച്ചിരുന്ന ഒരു മാർഗ്ഗമായിരുന്നു 'സ്കൈപ്പ്' അപ്ലിക്കേഷൻ. അംഗീകൃതമില്ലാത്ത വോയിസ് (വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ സർവീസ്) സേവനങ്ങൾ നൽകുന്നതിനാണ് സ്കൈപ്പ് യു എ ഇ യിൽ നിയമവിരുദ്ധമാക്കിയത്.
'സ്കൈപ്പ്' കോളുകൾ ലഭിക്കുന്നില്ലെന്ന പരാതികൾ സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പ്രചരിച്ചതിന്റെ പിന്നാലെയാണ് ടെലികോം കമ്പനികൾ തങ്ങളുടെ നയം വെളിപ്പെടുത്തിയിരിക്കുന്നത്.
ഇത്തിസലാത്തും ഡു വിനും പ്രത്യേകം അപ്ലിക്കേഷനുകളുണ്ട്. പ്രതിമാസം ഒരു നിശ്ചിത തുക നൽകി ഈ ആപ്പുകൾ വഴി ആവശ്യങ്ങൾ ലഭ്യമാക്കാമെന്നും കമ്പനികൾ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha