സൗദിയില്‍ 11 രാജകുമാരന്മാര്‍ തടവില്‍

സൗദിയില്‍ 11 രാജകുമാരന്മാര്‍ തടവിലെന്ന് റിപ്പോര്‍ട്ട്. ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചതിനെതിരെ റിയാദിലെ ഒരു കൊട്ടാരത്തില്‍ ഒത്തുചേരുകയും പ്രതിഷേധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി ഉണ്ടായതെന്നാണ് സൗദിയില്‍ നിന്നുള്ള ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തങ്ങളുടെ ആവശ്യത്തില്‍ ഇവര്‍ ഉറച്ചു നില്‍ക്കുകയും കൊട്ടാരം വിട്ടുപോകാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവരെ തടവിലാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വെള്ളം, വൈദ്യൂതി തുടങ്ങി ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള സാമ്ബത്തിക സഹായം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിയാണ് ഇവരെ ചൊടിപ്പിച്ചത്.
തടവിലാക്കപ്പെട്ടകര്‍ക്കായുള്ള വിചാരണ നടപടികള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, തടവിലായവര്‍ ആരൊക്കെയാണെന്നത് പുറത്തു വിട്ടിട്ടില്ല.
https://www.facebook.com/Malayalivartha