Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദിയിൽ അക്കൗണ്ടിംഗ് മേഖലയിലേക്കും സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാന്‍ തീരുമാനം

08 MARCH 2018 12:58 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അക്കൗണ്ടിംഗ് മേഖലയിലേക്കും സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാന്‍ തീരുമാനം. നിലവിൽ സ്വദേശികളേക്കാൾ മലയാളികൾ ഉൾപ്പെടയുള്ള വിദേശികളാണ് രാജ്യത്ത് അക്കൗണ്ടിങ് മേഖലയിൽ കൂടുതലായും ജോലി ചെയ്യുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ സ്വദേശികളെ അക്കൗണ്ടിംഗ് രംഗത്തേക്ക് ആകര്‍ഷിക്കാനാണ് പുതിയ തീരുമാനം.

ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചതായി അതോറിറ്റി ഓഫ് ദി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് അധികാരികൾ അറിയിച്ചു. നിലവില്‍ സൗദികളേക്കാള്‍ ഏറെ കൂടുതലാണ് അക്കൗണ്ടില്‍ രംഗത്തെ വിദേശികളുടെ എണ്ണമെന്ന് യോഗം വിലയിരുത്തി. 171,800 അക്കൗണ്ടന്റുകള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. ഇവരില്‍ 4800 പേര്‍ മാത്രമാണ് സൗദികള്‍. ബാക്കി 167,000 പേരും വിദേശികളാണ്.

പുതിയ തീരുമാനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ സൗദി തൊഴില്‍-സാമൂഹ്യവികസന മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ വിദേശികളെ ജോലിക്കെടുക്കുമ്പോള്‍ അക്കൗണ്ടിംഗ് മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവരെ മാത്രമേ ഇനി മുതല്‍ നിയമിക്കേണ്ടതുള്ളൂ. ക്രമേണ ഈ മേഖലയില്‍ സൗദികളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ഇതിന്റെ ഭാഗമായി അക്കൗണ്ടില്‍ മേഖലയില്‍ കൂടുതല്‍ സൗദികള്‍ക്ക് പരിശീലനവും പ്രോല്‍സാഹനവും നല്‍കാനും യോഗത്തില്‍ തീരുമാനമായി.

സൗദിയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ കൂടുതലുള്ള മേഖലയാണ് അക്കൗണ്ടിംഗ്. പുതിയ തീരുമാനത്തോടെ കോഴ്സുകള്‍ കഴിഞ്ഞ് നേരെ സൗദിയിലെത്തുന്ന പ്രവാസികള്‍ക്ക് ഈ മേഖലയില്‍ ജോലി ലഭിക്കുക പ്രയാസമാവും.

സൗദിയിലെ ഫാര്‍മസി ഷോപ്പുകളിലും സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ മിക്ക ഫാര്‍മസി ഷോപ്പുകളും സൗദി ജീവനക്കാരെ ജോലിക്ക് നിര്‍ത്താന്‍ വിസമ്മതിക്കുകയാണെന്നും അതിനാല്‍ ഈ മേഖലയിലും സൗദിവല്‍ക്കരണം ആനിവാര്യമാണെന്നും സൗദി ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. ഖാലിദ് അല്‍ ബറൈക്കാന്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ 8500ലേറെ വരുന്ന ഫാര്‍മസി ഷോപ്പുകളിലായി 21530 വിദേശികള്‍ ജോലി ചെയ്യുമ്പോൾ ഫാര്‍മസി ബിരുദമുള്ള ഒട്ടനവധി സൗദി യുവതീയുവാക്കള്‍ ജോലിയില്ലാതെ കഷ്ടപ്പെടുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (9 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (15 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (36 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (53 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends