രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നാറാണത്തു ഭ്രാന്തന്റെ തട്ടകമായ രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി. മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു.
കൊപ്പം–വളാഞ്ചേരി പാതയിലെ നടുവട്ടം ഒന്നാന്തിപ്പടിയിൽ നിന്നാണ് ഭക്തർ മലകയറുന്നത്. തുലാമാസത്തിലെ വിശേഷ ദിവസമായ ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് ആളുകളാണ് മലചവിട്ടാൻ എത്തിയിരിക്കുന്നത്.
മലമുകളിലെത്തുന്ന ഭക്തർ നാറാണത്തു ഭ്രാന്തന്റെ കൂറ്റൻ പ്രതിമ വലംവെച്ച് കാണിക്കയർപ്പിച്ചും മലമുകളിലെ ക്ഷേത്രത്തിൽ ദർശനവും പ്രത്യേക പൂജകളും നടത്തിയാണ് മലയിറങ്ങുന്നത്.
ആമയൂർ മന നാറാണത്തു മംഗലത്ത് ദ്വാദശാക്ഷരി ട്രസ്റ്റ് ഭാരവാഹികളായ രാമൻ ഭട്ടതിരിപ്പാട്, മധുസൂദനൻ ഭട്ടതിരിപ്പാട് എന്നിവർ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നു. മലമുകളിലും താഴ്‌വാരത്തുമായി വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും കുടിവെള്ള വിതരണവും ആരോഗ്യവകുപ്പിന്റെ പ്രാഥമിക ശുശ്രൂഷാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം വൻ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഇന്ന് പുലർച്ചെ രണ്ട് മണി മുതൽ കൊപ്പം-വളാഞ്ചേരി പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കൊപ്പം പൊലീസ് അറിയിച്ചു. ചരക്കുലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്കാണ് പ്രധാനമായും നിയന്ത്രണമുള്ളത്.
"
https://www.facebook.com/Malayalivartha

























