വിസ പുതുക്കാൻ സാധിച്ചില്ല; രണ്ടു പതിറ്റാണ്ടു കാലം നീണ്ട പ്രവാസജീവിതത്തിനൊടുവിൽ ജന്മനാട് കാണാനാകാതെ മലയാളിക്ക് ദാരുണാന്ത്യം

മനാമ : തിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം ജില്ലയിലെ പാലോട് സ്വദേശിയായ ജോൺ സോളമനാണ് മരിച്ചത്. ഇദ്ദേഹത്തിന് 58 വയസായിരുന്നു.
വിസ പുതുക്കാൻ കഴിയാതിരുന്നതിനാൽ 20 വർഷമായി നാട്ടിൽ പോകാതെ കഴിയുകയായിരുന്നു. ഭാര്യ സലിൻ ജോൺ, മക്കൾ : ഷെറിൻ ജോൺ, ഷിനിൽ ജോൺ, ഷാനിൽ ജോൺ എന്നിവരാണ്. ബഹ്റൈനിൽ തന്നെയുള്ളൊരു ബന്ധു ഇദ്ധേഹത്തിന്റെ മൃതുദേഹം നാട്ടിലേത്തിക്കാൻ സാമുഹിക പ്രവർത്തകരുടെ സഹായം തേടുകയാണ്.
https://www.facebook.com/Malayalivartha