Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

മസ്‌കറ്റില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മഴവെള്ളപ്പാച്ചിലില്‍ ആറംഗ ഇന്ത്യന്‍ കുടുംബത്തെ ഒഴുക്കില്‍പെട്ട് കാണാനില്ല...

20 MAY 2019 08:20 AM IST
മലയാളി വാര്‍ത്ത

മസ്‌കറ്റില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മഴവെള്ളപാച്ചിലില്‍ ആറംഗ ഇന്ത്യന്‍ കുടുംബത്തെ കാണാതായി. ശനിയാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയില്‍ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ വാദി ബനീ ഖാലിദിലാണ് അപകടമുണ്ടായത്. ഇബ്രയില്‍ താമസിക്കുന്ന കുടുംബമാണ് ഒഴുക്കില്‍പെട്ടത്. ഏഴംഗ സംഘത്തില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.
കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നലെ വൈകുന്നേരവും പുരോഗമിക്കുകയാണ്. ഇബ്രയിലെ ഇബ്‌നുഹൈതം ഫാര്‍മസിയിലെ ഫാര്‍മസിസ്റ്റ് ആയ സര്‍ദാര്‍ ഖാന്റെ കുടുംബമാണ് ദുരന്തത്തില്‍ പെട്ടത്. സര്‍ദാര്‍ ഖാന്റെ പിതാവ് ഖാന്‍ ഖൈറുല്ല സത്താര്‍, മാതാവ് ഷബ്‌ന ബീഗം ഖൈറുല്ല, ഭാര്യ അര്‍ഷി ഖാന്‍, മകള്‍ സിദ്‌റ ഖാന്‍ (നാല്), സൈദ് ഖാന്‍ (2), നൂഹ് ഖാന്‍ (28 ദിവസം) എന്നിവരെയാണ് കാണാതായത്. സര്‍ദാര്‍ ഖാന്‍ മരത്തില്‍ പിടിച്ചുകയറി രക്ഷപ്പെട്ടു.
നാട്ടില്‍ നിന്ന് വിസിറ്റിങ് വിസയിലെത്തിയ പിതാവും മാതാവുമായി ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് കുടുംബം വാദി ബനീ ഖാലിദില്‍ എത്തിയത്. വാഹനം പാര്‍ക്ക് ചെയ്ത് അല്‍പ ദൂരം നടന്ന ശേഷമാണ് മഴ കനത്തത്. ഈ സമയം ഇവിടെയുണ്ടായിരുന്ന സ്വദേശികള്‍ വാദി വരാനിടയുണ്ടെന്നും സ്ഥലത്തുനിന്ന് ഓടി മാറാനും ആവശ്യപ്പെട്ടു.

ഇതേതുടര്‍ന്ന് ഇവര്‍ തിരിഞ്ഞ് വേഗത്തില്‍ നടക്കുമ്പോഴേക്കും ശക്തമായ മഴവെള്ളപാച്ചില്‍ ഉണ്ടാവുകയും വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തടക്കം വെള്ളം കയറുകയുമായിരുന്നു. ഒരു കുട്ടിയാണ് ആദ്യം ഒഴുക്കില്‍പെട്ടത്.

കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സര്‍ദാര്‍ഖാന്റെ പിതാവും പിന്നാലെ മറ്റുള്ളവരും ഒഴുക്കില്‍പെട്ടു. അല്‍പദൂരം ഒഴുകിപ്പോയ സര്‍ദാര്‍ഖാന്‍ മരത്തിന്റെ വേരില്‍ പിടിച്ചുകയറിയാണ് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ മുതല്‍ പൊലീസും സിവില്‍ ഡിഫന്‍സും പ്രദേശവാസികളും ചേര്‍ന്ന് കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.


പാര്‍ക്കിങ് സ്ഥലത്തുണ്ടായിരുന്ന ഇവരുടേതടക്കം നിരവധി വാഹനങ്ങളും ഒഴുക്കില്‍പെട്ടു. ഈ വാഹനങ്ങളെല്ലാം നിശ്ശേഷം തകര്‍ന്നനിലയില്‍ ഞായറാഴ്ച കണ്ടെടുത്തു. വാദി ബനീഖാലിദ് മേഖലയിലാണ് ശനിയാഴ്ച ഏറ്റവുമധികം മഴ പെയ്തത്. ഞായറാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളില്‍ 90.6 മില്ലി മീറ്റര്‍ മഴയാണ് ഇവിടെ പെയ്തിറങ്ങിയത്.
സഞ്ചാരികള്‍ക്കായി ഇവിടെ നിര്‍മിച്ച സൗകര്യങ്ങള്‍ക്കും മഴവെള്ളപാച്ചിലില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. വാദി ബനീ ഖാലിനിലേക്കുള്ള നിരവധി റോഡുകള്‍ ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്. അതേസമയം, ശനിയാഴ്ച രാത്രി വാദി ബനീ ഖാലിദിലെ വാദി അഖ്ബയില്‍നിന്ന് രക്ഷപ്പെടുത്തിയ രണ്ട് സ്വദേശികളില്‍ ഒരാള്‍ മരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. രണ്ടാമനും അത്യാസന്ന നിലയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വാദിയിലെ മഴവെള്ള പാച്ചിലില്‍ കുടുങ്ങുകയായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 minutes ago)

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (22 minutes ago)

തിരുവനന്തപുരം മേയർ വി.വി രാജേഷ്  (37 minutes ago)

PM MODI # INSTAGRAM VIDEO # GOLD വീണ്ടും മോദിയുടെ ആഹ്വാനം  (43 minutes ago)

വനിതാ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്  (1 hour ago)

ഒരു രക്ഷിതാവെന്ന നിലയില്‍ താന്‍ നേരിടുന്ന ആശങ്കകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടന്‍ പൃഥ്വിരാജ്  (1 hour ago)

229 യാത്രക്കാരുമായി പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം നിമിഷങ്ങള്‍ക്കകം തിരിച്ചിറക്കി  (1 hour ago)

പ്രളയത്തെ അതിജീവിച്ച നേപ്പാളിലെ വൈറൽ 'പച്ച വീട്'; നിർമ്മാണ രഹസ്യം കണ്ടെത്തി  (1 hour ago)

നിര്‍ഭാഗ്യവശാല്‍ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനാകില്ല; ഓസ്‌ട്രേലിയന്‍ യാത്ര മാറ്റിവച്ച് മമിത  (1 hour ago)

ഓണത്തിന് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം  (1 hour ago)

മദ്യലഹരിയില്‍ ചെറുവിമാനവുമായി കടന്നുകളഞ്ഞ 24 കാരന്‍ അറസ്റ്റില്‍  (1 hour ago)

കൊലപാതകവുമല്ല സമാധിയുമല്ല നെയ്യാറ്റിൻകര ​ഗോപൻ സ്വാമിക്ക് അന്ന് രാത്രി സംഭവിച്ചത് ഇതാണ്  (1 hour ago)

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി  (1 hour ago)

Ann-Mary- # YOUTUBE CHANNEL 2025ലെ ഓണാഘോഷ ദൃശ്യങ്ങൾ  (1 hour ago)

രാഷ്ട്രപതിയുടെ പുത്രതുല്യൻ...! 'ക്രഷ്' മേജർ ഋഷഭ് വിരമിച്ചു...! കാരണം ഞെട്ടിക്കുന്നത്! ഇവിടെയൊക്കെ തന്നെ ഉണ്ടാകുമെന്ന്...  (2 hours ago)

Malayali Vartha Recommends