യാത്രക്കാരന് വിമാനത്തില്‍ വച്ച് ഹൃദയസ്തംഭനം... വിമാനം അടിയന്തരമായി ഇറക്കി

മസ്‌ക്കറ്റിലേക്ക് പോകാനായി ഡല്‍ഹിയില്‍ നിന്നും എയര്‍ഇന്ത്യാ വിമാനത്തില്‍ കയറിയ യാത്രക്കാരന് യാത്രയ്ക്കിടെ ഹൃദയസ്തംഭനം. അതേ തുടര്‍ന്ന് വിമാനം അടിയന്തരമായി ഗുജറാത്തിലെ ജാംനഗര്‍ വ്യോമതാവളത്തില്‍ ഇറക്കി.
എയര്‍ ഇന്ത്യയുടെ 973 വിമാനത്തില്‍ സഞ്ചരിക്കുകയായിരുന്ന മുപ്പത്തിമൂന്നുകാരനാണ് ഹൃദയസ്തംഭനമുണ്ടായത്. തുടര്‍ന്ന് ഇദ്ദേഹത്തെ ജാംനഗറിലെ ഗുരു ഗോവിന്ദ് സിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്.
വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിമാനങ്ങള്‍ വ്യോമതാവളത്തില്‍ ഇറക്കുന്നതിന് സാധാരണയായി അനുമതി നല്‍കാറില്ല. എന്നാല്‍ ഈ പതിവു തെറ്റിച്ചാണ് എയര്‍ ഇന്ത്യാ വിമാനം വ്യോമതാവളത്തില്‍ ഇറക്കിയത്.
https://www.facebook.com/Malayalivartha

























