നമസ്കാരം കഴിഞ്ഞ് റൂമിലേക്ക് മടങ്ങുന്നതിനിടെ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു, അടുത്ത മാസം നാട്ടില്‍ പോകാനിരിക്കെയാണ് ദാരുണാന്ത്യമുണ്ടായത്
നമസ്കാരം കഴിഞ്ഞ് റൂമിലേക്ക് മടങ്ങുന്നതിനിടെ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ഗൂഡല്ലൂര്‍ മാക്ക് മൂല സ്വദേശി സൈതലവി എന്ന ബാവ (43) സൗദി അറേബ്യയിലെ യാമ്പുവില്‍ ഹൃദയാഘാതം മൂലം മരിച്ചത്. ഏഴു വര്‍ഷമായി യാമ്പു റോയല്‍ കമീഷനില്‍ ഹൗസ് െ്രെഡവറായി ജോലി ചെയ്യുകയായിരുന്നു. ഞായറാഴ്ച രാവിലെ സുബ്ഹ് നമസ്കാരം കഴിഞ്ഞ് റൂമിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
അടുത്തമാസം നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലാണ് മരണം.ഭാര്യ: നജ്മ. മാതാവ്: ആസ്യ. മൂന്നു മക്കളുണ്ട്. യാമ്പു റോയല്‍ കമീഷന് ആശുപത്രിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി യാമ്പുവില്‍ തന്നെ സംസ്കരിക്കുവാനാണ് തീരുമാനമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha