ഗോ എയര്‍ മസ്കത്ത് കണ്ണൂര്‍ റൂട്ടില്‍ പ്രതിദിന സര്‍വിസ് ആരംഭിക്കുന്നു, അവധിക്കാലത്ത് നാട്ടില്‍ പോകുന്നവര്‍ക്ക് ആശ്വാസം
ബജറ്റ് വിമാന കമ്പനിയായ ഗോ എയര്‍ മസ്കത്ത് കണ്ണൂര്‍ റൂട്ടില്‍ പ്രതിദിന സര്‍വിസ് ആരംഭിക്കുന്നു. ജൂണ്‍ ഒന്നുമുതലാണ് പ്രതിദിന സര്‍വിസിന് തുടക്കമാവുകയെന്ന് ഗോ എയര്‍ അധികൃതര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 26 വരെ പ്രതിദിന സര്‍വിസുകള്‍ തുടരും. കഴിഞ്ഞ ഫെബ്രുവരി 28നാണ് ഗോ എയര്‍ കണ്ണൂരില്‍നിന്ന് മസ്കത്തിലേക്ക് സര്‍വിസ് ആരംഭിച്ചത്.
പ്രതിദിനം മൂന്ന് സര്‍വിസുകളാണ് ഇപ്പോഴുള്ളത്. ഗോ എയറിന്റെ മൂന്നാമത്തെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനവും മിഡിലീസ്റ്റിലെ ആദ്യത്തേതുമാണ് ഒമാന്‍. ആഴ്ചയില്‍ ഏഴ് സര്‍വിസുകള്‍ നടത്താന്‍ സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി ഗോ എയറിന് നേരത്തേ അനുമതി നല്‍കിയിരുന്നു.മസ്കത്തില് നിന്ന് പുലര്‍ച്ച 12.15ന് മസ്കത്തില് നിന്ന് പുറപ്പെടുന്ന വിമാനം 5.10നാണ് കണ്ണൂരില്‍ എത്തുക. കണ്ണൂരില്‍ നിന്ന് രാത്രി 8.55ന് പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം 11.15നാണ് മസ്കത്തില് ഇറങ്ങുക.
113 റിയാല്‍ മുതല്‍ 158 റിയാലാണ് ജൂണ്‍ ആദ്യത്തില്‍ മസ്കത്തില് നിന്ന് കണ്ണൂരിലേക്കുള്ള വണ്‍വേ ടിക്കറ്റ് നിരക്കുകള്‍. ഉയര്‍ന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് പ്രതിദിന സര്‍വിസുകള്‍ ആരംഭിക്കുന്നതെന്ന് ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ പറഞ്ഞു. സ്കൂള്‍, ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് നാട്ടില്‍ പോകുന്നവര്‍ക്ക് പ്രതിദിന സര്‍വിസ് ഉപകാരപ്പെടും
"
https://www.facebook.com/Malayalivartha