ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വ്വീസുകളുടെ സമയക്രമം നിശ്ചയിച്ചു, കരിപ്പൂരില്‍ നിന്നുള്ള ആദ്യവിമാനം ജൂലൈ ഏഴിന്
ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വ്വീസുകളുടെ സമയക്രമം നിശ്ചയിച്ചു, ആദ്യവിമാനം ജൂലൈ ഏഴിന്് രാവിലെ ഏഴരയ്ക്ക് കരിപ്പൂരില്‍നിന്ന് പുറപ്പെടും. സൗദി എയര്‍ ലൈന്‍സിന്റെ എസ്.വി. 5749 വിമാനമാണ് ആദ്യസര്‍വീസ് നടത്തുക. കരിപ്പൂരില്‍നിന്ന് ഇത്തവണ മദീനയിലേക്കാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ആദ്യവിമാനം ഉച്ചയ്ക്ക് 1.05ന് മദീനയിലെത്തും. ജൂലായ് ഏഴുമുതല്‍ 20 വരെയാണ് കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വീസുള്ളത്. 300 തീര്‍ഥാടകരാണ് വിമാനത്തിലുണ്ടാവുക.
ഏഴിന് രണ്ട് വിമാനങ്ങള്‍ ഹജ്ജ് സര്‍വീസ് നടത്തും. രണ്ടാമത്തെ വിമാനം 3.05ന് പുറപ്പെടും. എട്ട്, 10, 11, 12, 13, 16, തീയതികളില്‍ മൂന്ന് വിമാനങ്ങള്‍ ഹജ്ജ് സര്‍വീസ് നടത്തും. ഒമ്പത്, 14, 15, 17, 19 തീയതികളില്‍ രണ്ടുവിമാനങ്ങളാണുണ്ടാവുക.
18ന് ഒരുവിമാനവും 20ന് നാലു വിമാനങ്ങളും സര്‍വീസ് നടത്തും. മൊത്തം 35 ഹജ്ജ് വിമാനസര്‍വീസുകള്‍ കരിപ്പൂരില്നിന്നുണ്ടാകും. പുലര്‍ച്ചെ 3.10 മുതല്‍ 9.20 വരയൊണ് ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുക.
https://www.facebook.com/Malayalivartha