ദീര്‍ഘകാല വിസയുടെ നിരക്ക് പ്രഖ്യാപിച്ച് യു.എ.ഇ

യു.എ.ഇ. അനുവദിക്കുന്ന ദീര്‍ഘകാല വിസയുടെ നിരക്ക് പ്രഖ്യാപിച്ചു. വന്‍കിട നിക്ഷേപകര്‍ക്കും വ്യവസായ സംരംഭകര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഗവേഷകര്‍ക്കും മികവുപുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കുമാണ് ദീര്‍ഘകാല വിസ അനുവദിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് മന്ത്രിസഭായോഗം ഇതിന് അനുമതി നല്‍കിയത്.പത്തുവര്‍ഷത്തെ വിസയ്ക്ക് 1150 ദിര്‍ഹമാണ് നിരക്ക്.
അപേക്ഷാ ഫീസ് 150 ദിര്‍ഹവും വിസയുടെ നിരക്ക് 1000 ദിര്‍ഹവുമാണ്. അഞ്ചുവര്‍ഷ വിസയുടെ നിരക്ക് 650 ദിര്‍ഹമാണ്.അപേക്ഷാ ഫീസ് 150 ദിര്‍ഹവും വിസ നിരക്ക് 500 ദിര്‍ഹവുമാണ്.
"
https://www.facebook.com/Malayalivartha

























