റസിഡന്റ് കാര്‍ഡ് പുതുക്കുന്നതിന് സ്‌പോണ്‍സറുടെ കത്ത് നിര്‍ബന്ധമാക്കി ഒമാന്‍

റസിഡന്റ് കാര്‍ഡ് പുതുക്കുന്നതിന് സ്‌പോണ്‍സറുടെ കത്ത് നിര്‍ബന്ധമാക്കി ഒമാന്‍. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള വിദേശ തൊഴിലാളികള്‍ ഈ നിയമം നിര്‍ബന്ധമായും പാലിക്കണം. റസിഡന്റ് കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷക്ക് ഒപ്പം സ്‌പോണ്‍സറുടെ കത്തോ കമ്പനിയില്‍ നിന്നുള്ള കത്തോ ആണ് നല്‍കേണ്ടത്.
കമ്പനിയില്‍ നിന്നുള്ള കത്തില്‍ ബന്ധപ്പെട്ട അധികാരിയുടെ ഒപ്പും സീലും വേണം. അപേക്ഷകന്‍ നിലവില്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും റസിഡന്റ് കാര്‍ഡ് പുതുക്കി നല്‍കുന്നതിന് എതിര്‍പ്പില്ലെന്നും കാണിച്ചുള്ളതാകണം കത്തെന്നും ആര്‍.ഒ.പി വക്താവ് പറഞ്ഞു. സ്‌പോണ്‍സറുടെ അനുമതിപത്രമില്ലാതെ അടുത്തിടെ വരെ വിസ പുതുക്കി നല്‍കിയിരുന്നു. ഈ നിയമത്തിനാണ് ഇപ്പോള്‍ മാറ്റം വന്നത്.
പാസ്‌പോര്‍ട്ടില്‍ വിസ പുതുക്കി നല്‍കിയാല്‍ സീബിലെ റസിഡന്റ് കാര്‍ഡ് ഡിപ്പാര്‍ട്ട്്‌മെന്റിലെ പതിവ് നടപടികള്‍ക്ക് ഒടുവില്‍ കാര്‍ഡ് പുതുക്കി ലഭിക്കും. വിസയും റസിഡന്റ് കാര്‍ഡുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ഒഴിവാക്കാനും വിദേശികള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ മാറ്റമെന്നും ആര്‍.ഒ.പി വക്താവ് പറഞ്ഞു. 15 വയസ്സില്‍ താഴെയുള്ള വിദേശികളുടെ കുട്ടികള്‍ക്ക് റസിഡന്റ് കാര്‍ഡ് നിര്‍ബന്ധമില്ല. എന്നിരുന്നാലും അഞ്ച് വയസ്സിന് മുകളിലുള്ള വിദേശി കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ കാര്‍ഡിന് അപേക്ഷിക്കാമെന്ന് ആര്‍.ഒ.പി നേരത്തേ അറിയിച്ചിരുന്നു.
മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇലക്‌ട്രോണിക് ഗേറ്റ് ഉപയോഗിക്കുന്നതടക്കം സൗകര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് റസിഡന്റ് കാര്‍ഡ് അനുവദിക്കുക.
" fr
https://www.facebook.com/Malayalivartha

























