ദുബായ് ഡ്യൂട്ടിഫ്രീ ലോട്ടറിയുടെ മില്ലെനിയം നറുക്കെടുപ്പില്‍ ഏഴുകോടി ലഭ്യമായത് കുറവിലങ്ങാട് സ്വദേശിക്ക്

ദുബായ് ഡ്യൂട്ടിഫ്രീ ലോട്ടറിയുടെ മില്ലെനിയം നറുക്കെടുപ്പില്‍ ഏഴുകോടി ലഭ്യമായത് കുറവിലങ്ങാട് സ്വദേശിക്ക്. കോഴായിലെ പഞ്ചമി വീട്ടിലേക്കാണ് ദുബായില്‍ നിന്ന് ഏഴുകോടിയുടെ ഭാഗ്യം വിരുന്നെത്തിയത്. വര്‍ഷങ്ങള്‍ക്കുമുമ്പ് എസ്എസ്എല്‍സി മൂന്നാം റാങ്ക് ജേത്രിയായി അഭിനന്ദനങ്ങളേറ്റുവാങ്ങിയ ഡോ. പി ആര്‍ ജയശ്രീയുടെ സഹോദരനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. കോഴാ പഞ്ചമിയില്‍ രവീന്ദ്രന്‍ നായര്‍ രത്‌നമ്മ ദമ്പതികളുടെ അഞ്ചുമക്കളില്‍ മൂന്നാമനായ പി ആര്‍ രതീഷിനാണ് ദുബായില്‍ നടന്ന നറുക്കെടുപ്പില്‍ ഏഴുകോടി രൂപ(10 ലക്ഷം ഡോളര്‍) ലഭിച്ചത്. ദുബായ് ഡ്യൂട്ടിഫ്രീ ലോട്ടറിയുടെ മില്ലെനിയം നറുക്കെടുപ്പിലൂടെയാണ് ഓണ്‍ലൈനിലെടുത്ത 1608ാം നമ്പര്‍ ടിക്കറ്റിനെ ഭാഗ്യം കടാക്ഷിച്ചത്. 1000 ദിര്‍ഹമാണ് ഒരുടിക്കറ്റിന്റെ വില. പത്തൊന്‍പതിനായിരത്തോളം ഇന്ത്യന്‍ രൂപവരും.
കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഭാര്യ രമ്യയ്‌ക്കൊപ്പം ദുബായിലാണ് രതീഷിന്റെ താമസം. സിഎ പാസായി ദുബായില്‍ ജോലി തേടിയെത്തിയ രതീഷിനെ ഇപ്പോള്‍ ഭാഗ്യം തേടിയെത്തി. എംബിഎ ബിരുദധാരിയാണ് രമ്യ. രതീഷിനെ ഭാഗ്യം കടാക്ഷിച്ച വിവരം ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടില്‍ അറിയുന്നത്. എംജി സര്‍വകലാശാല ഉദ്യോഗസ്ഥനായ സഹോദരന്‍ പി ആര്‍ ജയേഷിനെ വിളിച്ച് രതീഷ് ലോട്ടറിയടിച്ച വിവരം അറിയിക്കുകയായിരുന്നു.
ചെറിയ ലോട്ടറിയടിച്ചെന്ന വിശേഷമാണ് അറിയിച്ചത്. തുടര്‍ന്ന് തീര്‍ത്തും ചെറുതല്ലെന്നും കൂട്ടിച്ചേര്‍ത്തു. വീട്ടുകാര്‍ക്ക് വിശ്വാസത്തിനായി ഒടുവില്‍ ദുബായ് ഡ്യൂട്ടി പെയ്ഡിലെ ഓണ്‍ലൈന്‍ വാര്‍ത്തതന്നെ അയച്ചുകൊടുത്തു. ഭാഗ്യദേവതയുടെ കടാക്ഷത്തിലുള്ള ആഹ്ലാദത്തിലാണ് എല്ലാപേരും.
https://www.facebook.com/Malayalivartha

























