വിമാനയാത്രയ്ക്കിടെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം.... വിമാനം തിരിച്ച് പറന്നെങ്കിലും യാത്രക്കാരനെ രക്ഷിക്കാനായില്ല

വിമാനയാത്രയ്ക്കിടെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം. അതേതുടര്‍ന്ന് വിമാനം തിരിച്ച് പറന്നെങ്കിലും യാത്രക്കാരനെ രക്ഷിക്കാനായില്ല. യാത്രക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി.
ഷാര്‍ജയിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്. തിരുവനന്തപുരം പാച്ചലൂര്‍ സ്വദേശി സന്തോഷ് കുമാറാണ് വിമാനത്തില്‍ മരിച്ചത്. രാത്രി എട്ടരയ്ക്ക് വിമാനം പറന്നുയര്‍ന്ന് മുക്കാല്‍ മണിക്കൂറിനുള്ളില്‍ സന്തോഷ് കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍ തന്നെ വിമാനം തിരിച്ച് പറന്നെങ്കിലും യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹം ഇറക്കിയ ശേഷം രാത്രി പതിനൊന്നേകാലോടെ വിമാനം വീണ്ടും ഷാര്‍ജയിലേക്കു പോയി.
https://www.facebook.com/Malayalivartha

























