മലയാളികളെ ഭാഗ്യദേവത കടാക്ഷിക്കുന്നു.... യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി ഇന്ത്യക്കാര്‍, പന്തളം സ്വദേശിക്ക് ബമ്പര്‍ സമ്മാനം

മലയാളികളെ ഭാഗ്യദേവത കടാക്ഷിക്കുന്നു. യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി ഇന്ത്യക്കാര്‍. യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനങ്ങളില്‍ ഭൂരിഭാഗവും സ്വന്തമാക്കിയത് ഇന്ത്യക്കാരാണ്. ബിഗ് 10 മില്ല്യണ്‍ വിജയികളായ 204 പേരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഷാര്‍ജയില്‍ താമസിക്കുന്ന പന്തളം കുടശനാട് സ്വദേശി ആര്‍. സഞ്ജയ്‌നാഥിനാണ് ബന്പര്‍ സമ്മാനം. സഞ്ജയുടെ 211711 എന്ന നമ്പരിലുള്ള ടിക്കറ്റിന് ഒരു കോടി ദിര്‍ഹം (18 കോടി രൂപ) സമ്മാനം ലഭിച്ചു.
രണ്ടാം സ്ഥാനത്തും ഇന്ത്യക്കാരനാണ്. ബിനു ഗോപിനാഥന്‍ എന്നയാള്‍ എടുത്ത 058151 എന്ന നമ്പരിലുള്ള ടിക്കറ്റിന് ഒരു ലക്ഷം ദിര്‍ഹമാണ് സമ്മാനത്തുക. ആഷിക് പള്ളിശേരി (90000 ദിര്‍ഹം), അനസ് ജമാല്‍ (80000 ദിര്‍ഹം), സുഭാഷ് നായപ്പാക്കില്‍ (50000 ദിര്‍ഹം), അബ്ദുള്‍ അസീസ് വലിയപറന്പത്ത് (30000 ദിര്‍ഹം) എന്നിവരാണ് ആദ്യ സമ്മാനങ്ങള്‍ സ്വന്തമാക്കിയ മറ്റ് ഇന്ത്യക്കാര്‍.
https://www.facebook.com/Malayalivartha

























