അബുദാബിയില്‍ നിന്ന് ഡല്‍ഹി, മുംബൈ സെക്ടറിലേക്കുള്ള പ്രതിദിന സര്‍വീസുമായി ഇന്‍ഡിഗോ
അബുദാബിയില്‍ നിന്ന് ഡല്‍ഹി, മുംബൈ സെക്ടറിലേക്കുള്ള പ്രതിദിന സര്‍വീസുമായി ഇന്‍ഡിഗോ. അബുദാബിയില്‍ നിന്ന് രാത്രി 11.30നു പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 4.20ന് മുംബൈയില്‍ എത്തും. തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം രാവിലെ 9.20ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.40നു ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തും.
ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, വിനോദസഞ്ചാര ബന്ധത്തിനു കൂടുതല്‍ ശക്തി പകരാന്‍ വിമാന സര്‍വീസ് വ്യാപിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ബ്രയന്‍ തോംസണ്‍ വ്യക്തമാക്കി.
ഡല്‍ഹി, മുംബൈ, കോഴിക്കോട്, കൊച്ചി സെക്ടറുകള്‍ അടക്കം നിലവില്‍ അബുദാബിയില്‍ നിന്ന് 4 സര്‍വീസുകളാണ് ഇന്‍ഡിഗോയ്ക്ക് ഉള്ളത്. ഇത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha