സൗദിയില്‍ തുറസായ സ്ഥലത്ത് ജോലിചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി തൊഴില്‍ മന്ത്രാലയം
സൗദിയില്‍ തുറസായ സ്ഥലത്ത് ജോലിചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി തൊഴില്‍ മന്ത്രാലയം. ജൂണ്‍ 15 മുതല്‍ ഉച്ചക്ക് 12 മുതല്‍ വൈകീട്ട് 3 വരെ തൊഴിലാളികളെ വെയിലത്ത് ജോലി ചെയ്യിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 15നു പ്രാബല്യത്തില്‍ വരുന്ന നിയമം സെപ്തംബര്‍ 15 വരെയാണ് ബാധകം. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ് തൊഴില്‍ മന്ത്രാലയം എല്ലാ വര്‍ഷവും ഈ നിയമം നടപ്പാക്കുന്നത്.
കുവൈത്തില്‍ പകല്‍ 11 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയില്‍ തൊഴിലാളികളെ തുറസ്സായ സ്ഥലങ്ങളില്‍ വെയിലില്‍ ജോലി ചെയ്യിക്കുന്നത് കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കുവൈത്ത് ഹ്യൂമന്‍ റൈറ്റ് സൊസൈറ്റി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.
തൊഴിലാളികളുടെ സുരക്ഷ മുന്‍ നിര്‍ത്തി ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള കാലയളവിലാണ് കുവൈത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യിക്കുന്നത് നിരോധിച്ചത്.
https://www.facebook.com/Malayalivartha