റോഡിലൂടെ നടന്നുപോകവേ മലയാളി ഓടിച്ചിരുന്ന മിനി ബസിടിച്ചുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

സലാലയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. തളിപ്പറമ്പ് ആലക്കോട് വെള്ളാട് പത്തന്‍പാറ പട്ടംകുളം വീട്ടില്‍ ജിതിന്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. സലാല നഗരത്തിലെ നമ്പര്‍ ഫൈവ് പ്രദേശത്ത് ഇന്നലെ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ജിതിനെ മലയാളി ഓടിച്ചിരുന്ന മിനി ബസാണ് ഇടിച്ചത്. മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനായി എതിര്‍ വശത്തേക്ക് തിരിച്ചപ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡര്‍ മറി കടന്നാണ് അപകടം നടന്നത്.
സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന ജിതിന്‍ രാവിലെ ഓഫീസിലേക്ക് പോകവേയാണ് അപകടത്തില്‍ പെട്ടത്. ബംഗളൂരുവില്‍ ജോലി ചെയ്തിരുന്ന ജിതിന്‍ ആറുമാസം മുമ്പാണ് സലാലയില്‍ ജോലിക്കായി എത്തിയത്. സെബാസ്റ്റ്യന്‍മോളി ദമ്പതികളുടെ മകനാണ്. ഒരു സഹോദരിയുമുണ്ട്.
സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.
"
https://www.facebook.com/Malayalivartha

























