സൗദിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

സൗദിയില്‍ വാഹനാപകടത്തില്‍ ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം. ഹൈദരാബാദ് സ്വദേശികളായ സൈയ്ദ് സൈനുള്‍ അബീദിന്‍, ഭാര്യ സൈദ് അത്യ ബാനു, മക്കളായ സൈദ് മുര്‍താസ, സൈദ് ഇസ്മായെല്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ സൈദ് ഇസ്മായെല്‍ മാത്രം പരിക്കുകളോടെ രക്ഷപെട്ടു.
ജിദ്ദയില്‍നിന്നും മദീനയിലേക്ക് കാറില്‍ തീര്‍ഥാടനത്തിനു പോകുമ്പാഴാണ് അപകടം.സൈയ്ദ് സൈനുള്‍ അബീദിന്‍ നാല്‍പത് വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന ആളാണ് .
https://www.facebook.com/Malayalivartha

























