അബുദാബിയിലെ ബിഗ് ടിക്കറ്റിന്റെ 'ദ ഡ്രീം 12 മില്ല്യണ്‍ സീരിസി'ന്റെ നറുക്കെടുപ്പില്‍ സമ്മാനം മലയാളി യുവതിക്ക്
അബുദാബിയില്‍ വച്ച് ബിഗ് ടിക്കറ്റിന്റെ 'ദ ഡ്രീം 12 മില്ല്യണ്‍ സീരിസി'ന്റെ ഭാഗമായി നടന്ന നറുക്കെടുപ്പില്‍ 22.40 കോടി രൂപ സമ്മാനമായി നേടി മലയാളി വനിത സ്വപ്ന നായര്‍. 12 ദശലക്ഷം യു.എ.ഇ ദിര്‍ഹമാണ് സ്വപ്നയുടെ കൈകളിലേക്ക് എത്തിച്ചത്. അബുദാബി എയര്‍പോര്‍ട്ടിലെ ലോട്ടറി സ്ഥാപനമായ ബിഗ് ടിക്കറ്റിന്റെ 'ദ ഡ്രീം 12 മില്ല്യണ്‍ സീരിസി'ന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലാണ് കൊല്ലം സ്വദേശിയായ സ്വപ്ന ഇത്രയും പണം സമ്മാനമായി നേടുന്നത്. 217892 എന്ന നമ്ബര്‍ ടിക്കറ്റ് ആയിരുന്നു സ്വപ്നയുടെ കൈവശം ഉണ്ടായിരുന്നത്.
ഒന്‍പത് വര്‍ഷ കാലത്തോളമായി യു.എ.യില്‍ തന്റെ കുടുംബത്തോടൊപ്പം താമസിക്കുകയാണ് സ്വപ്ന നായര്‍. സമ്മാനം അടിച്ച ഉടനെ തന്നെ ആരെങ്കിലും പറ്റിക്കുകയാണോ എന്നായിരുന്നു സ്വപ്നയുടെ പ്രതികരണം. എന്നാല്‍ സംഗതി സത്യമാണെന്ന് മനസിലാക്കിയ സ്വപ്നയ്ക്ക് ആവേശം അടക്കാനായില്ല. ജീവിതത്തില്‍ ആദ്യമായാണ് തനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നതെന്നും ടിക്കറ്റ് നമ്ബര്‍ ഒന്നുകൂടി പരിശോധിക്കണമെന്നും സ്വപ്ന മത്സര അധികൃതരോട് ആവശ്യപ്പെട്ടു. ജൂണ്‍ ഒന്‍പതിനാണ് സ്വപ്ന ലോട്ടറി ടിക്കറ്റ് എടുത്തത്. ബിഗ് ടിക്കറ്റില്‍ ആദ്യ ഏഴ് സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാരാണ്. ഇതില്‍ ഭൂരിഭാഗം പേരും മലയാളികളുമാണ്.
https://www.facebook.com/Malayalivartha