മദീനയില്‍ ഇത്തവണത്തെ ഹജ്ജ് നിര്‍വ്വഹിക്കാനെത്തിയ മലയാളി തീര്‍ത്ഥാടകരുടെ ആദ്യ സംഘത്തിന് സ്വീകരണം
മദീനയില്‍ ഇത്തവണത്തെ ഹജ്ജ് നിര്‍വ്വഹിക്കാനെത്തിയ മലയാളി തീര്‍ത്ഥാടകരുടെ ആദ്യ സംഘത്തിന് സ്വീകരണം നല്കി. 300 തീര്‍ത്ഥാടകരാണ് കേരളത്തില്‍ നിന്ന് മദീനയില്‍ ആദ്യമെത്തിയത്. പിന്നാലെ മൂന്നു വിമാനങ്ങളിലായി കേരളത്തില്‍ നിന്ന് 900 തീര്ത്ഥാടകരുമെത്തി.
കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഇന്നലെ വൈകുന്നേരം 4:40 നാണ് മദീന പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.
https://www.facebook.com/Malayalivartha