Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

രണ്ടും കൽപ്പിച്ച് സൗദി അറേബ്യ, ഇനിയെല്ലാം സുരക്ഷാ വലയത്തിൽ, തീര്‍ഥാടകര്‍ക്ക് ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പ്, ചട്ടങ്ങള്‍ ലംഘിച്ചാൽ തടവും പിഴയും

25 JUNE 2022 05:14 PM IST
മലയാളി വാര്‍ത്ത

നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കടുത്ത നടപടികൾ സ്വീകരിക്കുന്ന ​ഗൾഫ് രാഷ്ട്രങ്ങളിലൊന്നാണ് സൗദി അറേബ്യ. രാജ്യത്തെ ജനങ്ങളുടെ മാത്രമല്ല അവിടേക്ക് എത്തുന്നവരുടെ സുരക്ഷയും കൂടി പരി​ഗണിച്ചാണ് മിക്ക നിയമങ്ങളും നടപ്പിലാക്കുന്നത്. രാജ്യത്ത് ഇപ്പോൾ ഹജ്ജ് സീസൺ ആരംഭിച്ചിരിക്കുകയാണ്.

ഇതിന്റെ ഭാ​ഗമായി നിരവധി സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ഇതിനൊക്കെ പുറമേ തീര്‍ഥാടകര്‍ക്ക് ആരോഗ്യത്തിന് കൂടി പ്രാധാന്യം പരി​ഗണിച്ചുള്ള തീരുമാനമാണ് ഇപ്പോൾ സൗദി സ്വീകരിച്ചിരിക്കുന്നത്. തീര്‍ഥാടകര്‍ക്ക് ആരോഗ്യത്തിന് ഹാനികരമായി കരുതുന്ന ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനെതിരെ സൗദി കര്‍ശന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

തീര്‍ഥാടകര്‍ക്ക് മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. ഇത്തരം ഭക്ഷണ പദാർത്ഥങ്ങളോ മാറ്റോ ശ്രദ്ധയില്‍പെട്ടാല്‍ ശിക്ഷാ നടപടികൾ സ്വീകരിക്കും. ആരോഗ്യകരമല്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെ സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷനാണ് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നത് വലിയ കുറ്റകൃത്യമായി കണക്കാക്കുകയും കുറ്റവാളിയെ അറസ്റ്റ് ചെയ്യുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.കുറ്റം തെളിയിക്കപ്പെട്ടാല്‍, ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും 10 ദശലക്ഷം റിയാല്‍ വരെ പിഴയും ചുമത്തും.ഭക്ഷ്യ നിയമത്തിലെ ആര്‍ടികിള്‍ 36 അനുസരിച്ച്‌ ഭക്ഷ്യ സുരക്ഷാ നിയമങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളില്‍ അന്വേഷണം ഏറ്റെടുത്ത് നടത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അഭിപ്രായപ്പെട്ടു.

നിയമലംഘകരുടെ ലൈസന്‍സ് റദ്ദാക്കുകയും ഭക്ഷണവുമായി ബന്ധപ്പെട്ട ജോലികളും പ്രവര്‍ത്തനങ്ങളും ചെയ്യുന്നതില്‍നിന്നും അവരെ തടയുകയും ചെയ്യും. കൂടാതെ, കോടതി കുറ്റക്കാരായി കണ്ടെത്തുന്നവരെ കുറിച്ച്‌ അവരുടെ സ്വന്തം ചെലവില്‍ സമൂഹമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുന്നത് നാണക്കേടുണ്ടാക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നൽകി.

മാത്രമല്ല, തീര്‍ഥാടകരുടെ ക്യാമ്പുകളിലും സര്‍ക്കാര്‍ ഏജന്‍സികളുടെ ഓഫീസുകളിലും എല്ലാതരം വലിപ്പത്തിലുള്ള പാചക വാതക സിലിണ്ടറുകളുടെയും പ്രവേശനവും ഉപയോഗവും നിരോധിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചിരുന്നു.

ഹജജ് സീസണില്‍ പുണ്യസ്ഥലങ്ങളില്‍ എല്‍പിജി പ്രവേശനവും ഉപയോഗവും നിരോധിക്കാനുള്ള തീരുമാനം സുരക്ഷാ അധികാരികളുമായി ഏകോപിപ്പിച്ച് നടപ്പാക്കും. പാചക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ഗ്യാസ് സ്റ്റൗകളും സിലിണ്ടറുകളും ഉള്‍പ്പെടെയുള്ള എല്ലാ നിരോധിത വസ്തുക്കളും കണ്ടുകെട്ടുമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടായിരിക്കുമെന്നും സിവില്‍ ഡിഫെന്‍സ് അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശത്രുക്കളെ നേരിടാനും അവരുടെ മേൽ വിജയം നേടാനും ഇന്ന് സാധിക്കും. നിലവിൽ നടക്കുന്ന കേസുകളിൽ വിജയം ലഭിക്കാൻ സാധ്യത  (3 minutes ago)

ആനയുടെ സംരക്ഷണം ഏറ്റെടുത്ത്​ അടിയന്തര നടപടികളെടുക്കണമെന്ന് ഹൈക്കോടതി  (12 minutes ago)

അന്തർസംസ്ഥാന സർവിസുകൾ നിർത്തിവെച്ച ബസ് ഉടമകൾ  (25 minutes ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (34 minutes ago)

തിരുഃ മെഡിക്കല്‍ കോളജിൽ Drമുഹമ്മദ് ആരിഫിന്റെ അപരൻ..! തീവ്രവാദി ഇവിടെ പഠിച്ചിട്ടില്ല..! 15 വർഷത്തെ വിവരങ്ങൾ തപ്പുന്നു...!  (40 minutes ago)

പ്രവാസി മലയാളി നിര്യാതനായി  (57 minutes ago)

ആഫ്രിക്കൻ മണ്ണിൽ മിന്നും ജയമാണ് അർജന്റീനക്ക് ലഭിച്ചത്  (1 hour ago)

അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവിലിയൻ  (1 hour ago)

ഡബിൾ മോഹനും ചൈതന്യവും: വിലായത്ത് ബുദ്ധയിലെ പ്രണയ ജോഡികൾ...  (1 hour ago)

ട്രെയിനിൽ നിന്ന് പാലോട് സ്വദേശിയെ തള്ളിയിട്ട കേസ്  (1 hour ago)

മാൻ ഓഫ് ദി മാച്ച് ആയി ചിരാഗ് പാസ്വാൻ  (2 hours ago)

കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ; നാളെ ഈ ജില്ലകൾ മുൾമുനയിൽ  (2 hours ago)

ഡിസംബർ 15 മുതൽ 23 വരെ പരീക്ഷ നടത്താനാണ് നീക്കം  (2 hours ago)

സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്കുമുൻപ് നടപ്പന്തൽ മുതൽ പ്രത്യേകം ക്യൂ സംവിധാനവും...  (2 hours ago)

പൂർണ്ണ ഐക്യം  (2 hours ago)

Malayali Vartha Recommends