Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

റെഡ് സിഗ്നല്‍ മാത്രമല്ല...മുന്നിൽ ആ വലിയ അപകടം, പ്രവാസികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം, ഒരുകാരണവശാലും ഇങ്ങനെ ചെയ്യരുതെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്

24 AUGUST 2022 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ട്രാഫിക്ക് നിയമങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ, നിർദ്ദേശങ്ങൾ, മുന്നറിയിപ്പുകൾ എന്നിവ വളരെ കൃത്യമായി പൊതുജനങ്ങളിലേക്ക്  എത്തിക്കുന്നതിൽ അബുദബി പൊലീസ് വളരെ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. ഇത് പ്രവാസികൾക്കും വളരെയേറെ ഉപകാരപ്രദമാണ്.

കാരണം മുന്നറിയിപ്പുകളിലൂടെ പുതിയ ട്രാഫിക്ക് നിയമങ്ങളും അത്തരത്തിൽ വരുന്ന പിഴകളിൽ നിന്ന് ഒഴിവാകാനും സാധിക്കുന്നു. ഇപ്പോഴും അത്തരത്തിൽ ഒരു മുന്നറിയിപ്പുമായിട്ടാണ് അബുദബി പൊലീസിന്റെ വരവ്. റോഡുകളിലെ ട്രാഫിക് സിഗ്നലുകളില്‍ വാഹനം നിര്‍ത്തുമ്പോള്‍ ശ്രദ്ധ തെറ്റുന്ന മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്.

അശ്രദ്ധ കാണിക്കുന്നതിലൂടെ അബദ്ധത്തില്‍ ചുവപ്പ് സിഗ്നല്‍ മറികടക്കാനും അതുവഴി റോഡിലെ വലിയ അപകടങ്ങള്‍ക്ക് കാരണമാവാനും സാധ്യതയുണ്ടെന്നാണ് പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട ബോധവത്കരണ സന്ദേശത്തില്‍ പറയുന്നത്.അശ്രദ്ധ കാരണം സിഗ്നല്‍ മറികടന്നു പോകുന്ന ഒരു ഡ്രൈവറുടെ അവസ്ഥ വിവരിക്കുന്ന ആനിമേഷന്‍ ദൃശ്യങ്ങള്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വാഹനം ഓടിച്ചുവരുന്ന ഒരു ഡ്രൈവര്‍ റോഡിലെ ചുവപ്പ് സിഗ്നല്‍ കണ്ട് വാഹനം നിര്‍ത്തുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഈ സമയം അയാളുടെ ഫോണിലേക്ക് വരുന്ന ഒരു കോള്‍ അറ്റന്‍ഡ് ചെയ്യുകയും ഇതോടെ റോഡിലെ ശ്രദ്ധ മാറുന്നത് കാരണം വാഹനം അബദ്ധത്തില്‍ മുന്നോട്ട് നീങ്ങുന്നതുമാണ് വീഡിയോയിലുള്ളത്. ചുവപ്പ് സിഗ്നല്‍ മാറാതെ തന്നെ മുന്നോട്ട് നീങ്ങുന്ന കാര്‍, മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവുകയും ചെയ്യുന്നു.

അബുദാബിയില്‍ റോഡുകളിലെ റെഡ് സിഗ്നല്‍ മറികടക്കുന്നത് 1000 ദിര്‍ഹം വരെ പിഴ ലഭിക്കാനും ഡ്രൈവര്‍ക്ക് 12 ബ്ലാക്ക് പോയിന്റുകള്‍ ലഭിക്കാനും പര്യാപ്തമായ കുറ്റമാണ്. ഒപ്പം വാഹനം പിടിച്ചെടുക്കുകയും ചെയ്യും. 30 ദിവസം മുതല്‍ മൂന്ന് മാസം വരെയായിരിക്കും ഇങ്ങനെ വാഹനം അധികൃതര്‍ പിടിച്ചുവെയ്ക്കുക. വാഹനം പിന്നീട് വിട്ടുകിട്ടാന്‍ 50,000 ദിര്‍ഹം ഫൈന്‍ നല്‍കണം.

മൂന്ന് മാസത്തിന് ശേഷവും വാഹനം ഫൈനടച്ച് തിരിച്ചെടുത്തില്ലെങ്കില്‍ ലേലത്തിലൂടെ വില്‍പന നടത്തുമെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.അതുപോലെ അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മത്സരയോട്ടം, അവ്യക്തമോ മറഞ്ഞതോ വികലമായതോ ആയ നമ്പർ പ്ലേറ്റ് ഉപയോഗിച്ചുള്ള യാത്ര എന്നിവ കണ്ടെത്തിയാൽ വാഹനം പിടിച്ചെടുക്കും. 10 വയസ്സിനു താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തിയാൽ 400 ദിർഹമാണു പിഴ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (6 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends