Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡ്രൈ ഫ്രൂട്‌സ് എന്ന വ്യാജേന വിസ ഏജന്റ് മയക്കുമരുന്ന് കൊടുത്തുവിട്ടു, റിയാദിലെത്തിയ തമിഴ്നാട്ടുകാരനും ഏറ്റുവാങ്ങാനെത്തിയ മൂന്ന് മലയാളികളും പിടിയില്‍, ഏജന്റ് വഞ്ചിച്ചതാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രവാസിയുടെ കുടുംബം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു

29 AUGUST 2022 12:36 PM IST
മലയാളി വാര്‍ത്ത

ഡ്രൈ ഫ്രൂട്‌സ് എന്ന വ്യാജേന വിസ ഏജന്റ് മയക്കുമരുന്ന് കൊടുത്തുവിട്ട പ്രവാസിയും ഏറ്റുവാങ്ങാനെത്തിയ മൂന്ന് മലയാളികളും പിടിയില്‍.ബംഗളൂരുവില്‍ നിന്നാണ് പ്രവാസിയെ ഏജന്റ് പൊതി ഏല്‍പിച്ചത്. ഇതുമായി റിയാദില്‍ ഇറങ്ങിയപ്പോള്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോസ്ഥർ പിടികൂടുകയുമായിരുന്നു.മുമ്പ് അബഹയില്‍ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഫൈനല്‍ എക്‌സിറ്റില്‍ പോയി പുതിയ വിസയില്‍ വരുമ്പോഴാണ് ഏജന്റിന്റെ ചതിയില്‍പെട്ടത്.

ടിക്കറ്റും പാസ്‌പോര്‍ട്ടും ബംഗളൂരുവിലെ ഓഫീസിലാണുള്ളതെന്നും അവിടെപ്പോയി അതുവാങ്ങി റിയാദിലേക്ക് പോയാല്‍ മതിയെന്നും വിസ ഏജന്റ് പറയുകയായിരുന്നു. തുടര്‍ന്ന് ഓഫീസിലെത്തിയ അദ്ദേഹത്തിന് ടിക്കറ്റും പാസ്‌പോര്‍ട്ടും നല്‍കിയപ്പോള്‍ ഡ്രൈ ഫ്രൂട്‌സ് എന്ന പേരില്‍ ഒരു പാക്കറ്റും നല്‍കിയിരുന്നു. ഡ്രൈ ഫ്രൂട്‌സ് സ്വീകരിക്കാന്‍ റിയാദില്‍ ആളെത്തുമെന്നും പറഞ്ഞു.

റിയാദ് വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിലാണ് ഇത് മയക്കുമരുന്നാണെന്ന് വ്യക്തമായത്. തുടര്‍ന്ന് മയക്കുമരുന്ന് സ്വീകരിക്കാനെത്തിയ പെരിന്തല്‍മണ്ണ സ്വദേശികളായ മൂന്നുപേരും പൊലീസ് പിടിയിലായി. എല്ലാവരും ഇപ്പോള്‍ ജയിലിലാണ്.

അതേസമയം തമിഴ്‌നാട് സ്വദേശിയെ ഏജന്റ് വഞ്ചിച്ചതാണെന്നും ഇദ്ദേഹത്തെ മോചിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ കുടുംബം ചെന്നൈ ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (5 minutes ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (26 minutes ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (43 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (56 minutes ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (58 minutes ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (1 hour ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (10 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (11 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (11 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (11 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (11 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (11 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (12 hours ago)

Malayali Vartha Recommends