Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഇരട്ടപ്പൂട്ടിട്ട് സൗദി...! പാസ്പോർട്ടിൽ ആ നീക്കം...വ്യാജ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് സൗദിയിൽ പ്രവേശിക്കുന്നവർക്കെതിരെ കടുത്ത നടപടി, വ്യാജനെ കണ്ടെത്താൻ ഏറ്റവും നൂതന സാങ്കേതിക സംവിധാനം

16 JANUARY 2023 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

വ്യാജ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് സൗദിയിൽ പ്രവേശിക്കാൻ അന്താരാഷ്ട്ര മാഫിയകൾക്ക് ഇനി എളുപ്പമാകില്ല. വ്യാജ പാസ്‌പോർട്ടുകൾ തിരിച്ചറിയുന്നതിന് ഏറ്റവും നൂതന സാങ്കേതിക സംവിധാനം ഒരുക്കിയതായി മക്ക മേഖല പാസ്‍പോര്‍ട്ട് വക്താവ് മേജര്‍ ഹാമിദ് അല്‍ഹാരിതി പറഞ്ഞു.സൗദിയില്‍ എത്തുന്ന തീര്‍ഥാടകരുടെ യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് പാസ്‌പോര്‍ട്ട് ഡയറക്‌ട്രേറ്റ് ഉപയോഗിക്കുന്നത് നാല് നൂതന സാങ്കേതിക ഉപകരണങ്ങളാണ്.

ഇതിലൊന്ന് വ്യാജ രേഖകള്‍ കണ്ടെത്തുന്നതിനാണ്. കഴിഞ്ഞ ഹജ് സീസണിലും ഫാൽക്കൺ കണ്ണ് എന്ന് പേരിട്ട ഉപകരണം വഴി ഏതാനും വ്യാജ പാസ്‌പോർട്ടുകൾ കണ്ടെത്താൻ സാധിച്ചിരുന്നുലോകത്തെ വിവിധ രാജ്യങ്ങളുടെ 250-ലേറെ തരം പാസ്‌പോര്‍ട്ടുകളുടെ ഡാറ്റാബേസാണ് ഇപ്പോൾ വികസിപ്പിച്ചെടുത്ത നൂതന സാങ്കേതിക സംവിധാനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യാത്രാരേഖകളില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്ന് വേഗത്തില്‍ ഉറപ്പുവരുത്താന്‍ ഇതിലൂടെ സാധിക്കും.

കൂടാതെ 'മൊബൈല്‍ ബാഗ്' സേവനവും പാസ്‍പോര്‍ട്ട് വകുപ്പിനുണ്ട്. ഇത് സമ്ബൂര്‍ണ പാസ്‌പോര്‍ട്ട് പ്ലാറ്റ്‌ഫോമാണ്. അത്യാവശ്യ ഘട്ടങ്ങളിലാണ് ഇത് ഉപയോഗിക്കുന്നത്. ഇതിലൂടെയും യാത്രക്കാരുടെ പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും അവരുടെ ബയോമെട്രിക് അടയാളങ്ങള്‍ രേഖപ്പെടുത്താനും സാധിക്കും. അതില്‍ ഘടിപ്പിച്ച ഡോക്യുമെന്റേഷന്‍ കാമറ വഴി ആളുകളുടെ സുപ്രധാന ബയോമെട്രിക്ക് അടയാളങ്ങളിലൂടെ ഐഡന്റിറ്റി പരിശോധിക്കാനാകുമെന്നും പാ‍സ്‍പോര്‍ട്ട് വക്താവ് പറഞ്ഞു.

പാസ്‌പോർട്ടിലെ അടയാളങ്ങൾ എൻലാർജ് ചെയ്യുന്നതിനുള്ള സംവിധാനവും ഉപകരണത്തിലുണ്ട്. യാത്രക്കാരുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ശേഖരിച്ചു വെക്കുന്ന ചില പാസ്‌പോർട്ടുകളിലെ സ്മാർട്ട് സിം കാർഡുകൾ റീഡ് ചെയ്യുന്നതിനുള്ള സംവിധാനവും പുതിയ ഉപകരണത്തിലുണ്ട്.
പാസ്‌പോർട്ടുകളിലെ ചില സുരക്ഷാ അടയാളങ്ങൾ നഗ്നനേത്രം കൊണ്ട് കാണാൻ കഴിയില്ല. ഇവ റീഡ് ചെയ്യുന്നതിനും കൃത്രിമങ്ങളിൽനിന്ന് പാസ്‌പോർട്ടുകൾ സംരക്ഷിക്കുന്നതിനും ഇത്തരം ഉപകരണങ്ങൾ ആവശ്യമാണ്.

അതേസമയം പ്രഫഷനല്‍ വിസ സ്റ്റാമ്ബ് ചെയ്യാന്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളില്‍ സൗദി എംബസിയുടെയോ കോണ്‍സുലേറ്റിന്‍റെയൊ അറ്റസ്റ്റേഷന്‍ വേണമെന്ന നിബന്ധന ഒഴിവാക്കിയതോടെ പ്രഫഷനല്‍ വിസയില്‍ സൗദി അറേബ്യയിലേക്ക് വരാനൊരുങ്ങുന്നവര്‍ക്ക് നടപടിക്രമങ്ങൾ എളുപ്പമാകും . ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളാണെങ്കില്‍ സൗദി എംബസിയോ കോണ്‍സുലേറ്റോ അറ്റസ്റ്റ് ചെയ്യേണ്ടതില്ലെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് ബന്ധപ്പെട്ട റിക്രൂട്ടിങ് ഏജന്‍സികളെ അറിയിച്ചു.

നിലവില്‍ ഈ അറ്റസ്റ്റേഷന്‍ അത്യാവശ്യമായിരുന്നു. ഏറെ സമയമെടുത്താണ് അറ്റസ്റ്റേഷന്‍ നടപടി പൂര്‍ത്തീകരിച്ചിരുന്നത്. മാസങ്ങളോളം കാത്തിരുന്ന് അറ്റസ്റ്റേഷന്‍ നടത്തി മാത്രമേ വിസ സ്റ്റാമ്ബിങ്ങിന് അയക്കാന്‍ കഴിയുമായിരുന്നുള്ളൂ.

ഇത് സൗദിയില്‍ ജോലി തേടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റിലും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിലും ഇന്ത്യന്‍ മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെയും വിദേശകാര്യമന്ത്രാലയത്തിന്‍റെയും അറ്റസ്റ്റേഷനാണ് ആദ്യം വേണ്ടത്. മാനവവിഭവശേഷി മന്ത്രാല അറ്റസ്റ്റേഷന്‍ കേരളത്തില്‍ നോര്‍ക്കറൂട്ട്സില്‍നിന്ന് ചെയ്തുകിട്ടും. അതിന് ശേഷം വിദേശകാര്യമന്ത്രാലയത്തിന്‍റെ അറ്റസ്റ്റേഷനായി സമര്‍പ്പിക്കണം. അതും കിട്ടിക്കഴിഞ്ഞാല്‍ സൗദി എംബസിയിലോ കോണ്‍സുലേറ്റിലോ അറ്റസ്റ്റേഷനായി സമര്‍പ്പിക്കണം.

അതാകട്ടെ ഏറെ കാലതാമസം എടുക്കുന്നതായിരുന്നു. എംബസിയോ കോണ്‍സുലേറ്റോ സര്‍ട്ടിഫിക്കറ്റുകള്‍ അതത് യൂണിവേഴ്സിറ്റികളിലേക്കും പ്രവൃത്തിപരിചയം നേടിയ സ്ഥാപനങ്ങളിലേക്കും 'ഡാറ്റാ ഫ്ലോ' എന്ന കമ്ബനി വഴി വെരിഫിക്കേഷന് അയക്കും. ആ നടപടിപൂര്‍ത്തിയായി ക്ലിയറന്‍സ് കിട്ടാന്‍ കാലതാമസമെടുക്കും. ശേഷമാണ് അറ്റസ്റ്റേഷന്‍. അതും കഴിഞ്ഞേ വിസ സ്റ്റാമ്ബിങ് നടക്കുമായിരുന്നുള്ളൂ. നിലവിലെ ഈ സ്ഥിതിക്കാണ് പുതിയ തീരുമാനത്തോടെ മാറ്റം വരുന്നത്.

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലത്തിന്‍റെ അറ്റസ്റ്റേഷന്‍ കിട്ടിക്കഴിഞ്ഞാല്‍ വേഗം വിസ സ്റ്റാമ്ബിങ്ങിന് അയക്കാം. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തില്‍ നിന്നുള്ള അറ്റസ്റ്റേഷനാണ് പോസ്റ്റല്‍ അറസ്റ്റേഷന്‍. എച്ച്‌ ആര്‍ ഡി അറ്റസ്റ്റ് ചെയ്ത ശേഷം ദില്ലിയിലെ വിദേശകാര്യമന്ത്രാലയത്തിലേക്ക് അയക്കും. അവിടെ നിന്ന് അറ്റസ്റ്റേഷന്‍ പൂര്‍ത്തിയാകുന്നതോടെ നടപടികള്‍ പൂര്‍ത്തിയായി വിസ സ്റ്റാമ്ബ് ചെയ്യാന്‍ കൊടുക്കാം.

പുതിയ സര്‍ക്കുലര്‍ പ്രകാരം കോണ്‍സുലേറ്റിന്റെ അറ്റസ്റ്റേഷന് ഇനി മുതല്‍ കാത്തിരിക്കേണ്ടിവരില്ല. എച്ച്‌ ആര്‍ ഡിയും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറ്റസ്റ്റ് ചെയ്തു കിട്ടാന്‍ പതിനഞ്ചോ ഇരുപതോ ദിവസം മാത്രമേ ആവശ്യമുള്ളൂ. ഉടന്‍ തന്നെ വിസയുമടിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (6 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (6 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (8 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (8 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (9 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (10 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (10 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (10 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (10 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (10 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (12 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (13 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (14 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (14 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (15 hours ago)

Malayali Vartha Recommends