Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഇനിയിത് നടക്കില്ല...! പ്രവാസികളുടെ യാത്രയിൽ ഇനി ആ മാറ്റം, കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ ഇനി മുതൽ ഡ്രൈവർക്ക് പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വകുപ്പ്

20 JANUARY 2023 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഒട്ടുമിക്ക പ്രവാസികളും സ്വന്തം വാഹനത്തിൽ തൊഴിലിടങ്ങളിലേക്ക് പോകുന്നവരാണ്. എല്ലാവരും അങ്ങനെയല്ല എന്ന് അറിയാം. എന്നാൽ അങ്ങനെ പോരുന്നവരുണ്ട്. പൊതു ഗതാഗതത്തെ ആശ്രയിക്കാതെ സ്വന്തം വാഹത്തിൽ പുറത്തുപോകുന്നവരും ചെറുതല്ല. എന്നാൽ ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ചാൽ കനത്ത പിഴയാണ് ഗൾഫ് രാഷ്ട്രങ്ങളിൽ ഈടാക്കുന്നത്. അതിനാൽ വളരെ കരുതലോടെയാണ് ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളുടെ യാത്ര.

ഇത്തരത്തിൽ കുടുംബവുമൊത്ത് യാത്ര ചെയ്യുമ്പോൾ ഇനി കൂടുതൽ കരുതൽ കൊടുക്കേണ്ടതായുണ്ട്. അതായത് കുടുബവുമായി യാത്ര ചെയ്യുമ്പോൾ പ്രത്യേകിച്ച് കൊച്ചുകുട്ടികൾ നിങ്ങൾക്കൊപ്പമുണ്ടെങ്കിൽ ഇനി കൂടുതൽ സൂക്ഷിക്കണം. അത്തരത്തിൽ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സൗദി അറേബ്യ. കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ ഇനി മുതൽ ഡ്രൈവർക്ക് പിഴ ചുമത്തുമെന്ന് ട്രാഫിക് വകുപ്പാണ് അറിയിച്ചത്.

വാഹനത്തിന്റെ മുൻസീറ്റിൽ കുട്ടിയെ മുതിർന്ന ഒരാൾ എടുത്ത നിലയിൽ ഇരുന്നാൽ പോലും ലംഘനമായി കണക്കാക്കുമെന്നാണ് മുന്നറിയിപ്പ്. കുട്ടികളെ അവരുടെ നിശ്ചിത സീറ്റുകളിൽ ഇരുത്തണമെന്നും അധികൃതർ നിർദ്ദേശം നൽകി. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് അധികൃതർ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്. കുട്ടിക്ക് കൂടെ ഒരാൾ ആവശ്യമുണ്ടെങ്കിൽ പിന്നിലെ നിശ്ചിത സീറ്റിൽ ഇരുത്തിയ ശേഷം അവർക്ക് അടുത്തുള്ള പിൻസീറ്റ് ഉപയോഗിക്കാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

10 വയസിന് താഴെയുള്ള കുട്ടികളെ കാറിന്റെ മുൻവശത്ത് ഇരുത്തുന്നത് നിയമലംഘനമാണെന്ന് നേരത്തെയും അധികൃതർ അറിയിച്ചിരുന്നു. കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റ് ഒരുക്കണമെന്നും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. അസേമയം, അബ്ഷിർ വഴി ലൈസൻസ് പുതുക്കുന്നതിനുള്ള സേവനം സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണെന്നും മറ്റ് ലൈസൻസുകൾ പുതുക്കുന്നതിന് അടുത്തുള്ള ട്രാഫിക് ലൈസൻസ് ഓഫീസ് സന്ദർശിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

ട്രാഫിക്ക് നിയമങ്ങളുമായി ബന്ധപ്പെട്ട് എല്ലാ മുന്നറിയിപ്പുകളും വളരെ കൃത്യമായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന അബുദബി പൊലീസും ഇത്തരത്തിൽ മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു. കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരുത്തുന്ന അപകടകരമായ ശീലം കുടുംബങ്ങൾ ഒഴിവാക്കണമെന്ന് അബുദാബി പൊലീസ് നിർദേശിച്ചു.

വാഹനങ്ങളുടെ മുൻസീറ്റിൽ ഇരിക്കാൻ കുട്ടികളെ അനുവദിക്കുന്നത് കുട്ടികളുടെ സുരക്ഷയ്ക്ക് വളരെയേറെ ഭീഷണിയാണ്. 10 വയസ്സിനു താഴെയുള്ള കുട്ടികൾ വാഹനങ്ങളുടെ പിൻസീറ്റിൽ മാത്രം ഇരിക്കുകയും സീറ്റ് ബെൽറ്റ് ധരിക്കുകയും വേണം. നാലു വയസ്സിന് താഴെയുള്ള കുട്ടികളെ അവരുടെ സുരക്ഷ ഉറപ്പാക്കാൻ ഉചിതമായ ചൈൽഡ് സീറ്റുകളിൽ ഇരുത്തണം.

10 വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കുന്ന ഡ്രൈവർമാർക്ക് 400 ദിർഹം പിഴ ചുമത്തും. ട്രാഫിക് നിയമപ്രകാരം വാഹനം പിടിച്ചെടുക്കുകയും ഉടമയ്ക്ക് 5,000 ദിർഹം പിഴ ചുമത്തുകയും ചെയ്യും.

നാലു വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക് ചൈൽഡ് കാർ സീറ്റ് നൽകാത്ത കുടുംബങ്ങൾക്ക് 400 ദിർഹം പിഴ ചുമത്താനും യുഎഇ ട്രാഫിക് നിയമം വ്യവസ്ഥ ചെയ്യുന്നു. യുഎഇ ട്രാഫിക് നിയമപ്രകാരം 10 വയസിൽ താഴെയോ 145 സെന്റിമീറ്ററിൽ താഴെയോ ഉയരമുള്ള കുട്ടികൾക്ക് വാഹനങ്ങളുടെ മുൻസീറ്റിൽ ഇരിക്കാൻ അനുവാദമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (6 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (6 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (8 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (9 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (9 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (10 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (10 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (10 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (10 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (10 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (12 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (13 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (14 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (14 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (15 hours ago)

Malayali Vartha Recommends