Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കൂട്ട വധ ശിക്ഷ...! കുവൈത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ വലിയ വിമര്‍ശനം, ഐക്യരാഷ്ട്രസംഘടന ഉൾപ്പെടെയുള്ള മനുഷ്യവകാശസംഘടനകൾ ഈ നടപടിയെ വിലയിരുത്തുന്നത് കടുത്ത മനുഷ്യാവകാശലംഘനമായി

22 JANUARY 2023 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

കുവൈറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലൈംഗികാതിക്രമം ആയിരുന്നു മൂന്നു മാസത്തിനിടയില്‍ 50ലേറെ കുട്ടികളെ പീഡിപ്പിച്ച പ്രവാസി മതാധ്യാപകന്റേത്  വധ ശിക്ഷ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിൽ  മൂന്നു മാസത്തിനകമാണ്   മതാധ്യാപകനായ ഈജിപ്ഷ്യന്‍ പൗരന് കുവൈറ്റ് ക്രിമിനല്‍ കോടതി വധ ശിക്ഷ വിധിച്ചത്. കുവൈറ്റിലെ ഫര്‍വാനിയ്യ ഗവര്‍ണറേറ്റിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ജഹ്റ ഗവര്‍ണറേറ്റിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂളില്‍ മത പഠനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അധ്യാപകനായി ജോലി ചെയ്യുന്ന ഈജിപ്ത് പൗരനാണ് ആണ്‍ കുട്ടികളെ ഉള്‍പ്പെടെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായത്. പ്രവാസികളുടേത് ഉള്‍പ്പെടെ 50ലേറെ കുട്ടികളെ മൂന്നു മാസത്തിനിടയിലാണ് ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയത്.

ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ സെക്യൂരിറ്റി കാര്യങ്ങള്‍ക്കായുള്ള അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഹാമിദ് അല്‍ ദവാസിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഫര്‍വാനിയ്യ ഗവര്‍ണറേറ്റിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അധികൃതര്‍ ഈജിപ്ത് പൗരനായ അധ്യാപകനെ പിടികൂടിയത്.പാകിസ്താനി പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണമാണ് ഈ കൊടും കുറ്റവാളിയെ പുടുകൂടുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നത്.

പച്ചക്കറി കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ എട്ടു വയസ്സുകാരനായ തന്റെ മകനെ അജ്ഞാതനായ ഒരാള്‍ പീഡിപ്പിച്ചു എന്ന് കാണിച്ചായിരുന്നു പാകിസ്താന്‍കാരന്റെ പരാതി.  പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ മതാധ്യാപകന്‍ നടത്തിയ കൊടും പീഡനത്തിന്റെ ചുരുള്‍ അഴിയുകയായിരുന്നു. കുട്ടി പീഡനത്തിന് ഇരയായി എന്ന് പറയപ്പെട്ട സ്ഥലത്തെ സിസിടിവി കാമറകള്‍ പരിശോധിച്ച പോലിസ് പക്ഷെ, കണ്ടത് മറ്റൊരു പീഡന ദൃശ്യമായിരുന്നു.

പാകിസ്താന്‍ പ്രവാസിയുടെ മകന്‍ പീഡനത്തിന് ഇരയായ അതേ രീതിയിലായിരുന്നു വീഡിയോയില്‍ കണ്ട പീഡനവും. ഇതേത്തുടര്‍ന്ന് രണ്ടു സംഭവത്തിലും പ്രതി ഒരാളാണെന്ന നിഗമനത്തില്‍ പോലീസ് എത്തുകയായിരുന്നു.തുടർന്ന് പോലിസ് അന്വേഷണം വ്യാപിപ്പിക്കുകയും രഹസ്യ പോലിസിൻ്റെ സഹായത്തോടെ കൂടുതൽ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ  ഒരു കാറിനകത്ത് വച്ച് കുട്ടിക്കെതിരായി ലൈംഗിക പീഡനം നടക്കുന്നതിൻ്റെ ദൃശ്യങ്ങളുണ്ടായിരുന്നു .

സിസിടിവിയില്‍ കണ്ട വാഹനത്തിന്റെ നമ്പര്‍ വച്ച് നടത്തിയ പരിശോധനയിൽ മതാധ്യാപകൻ്റെതാണ് കാറെന്നും പീഡനങ്ങൾക്കു പിന്നിലെല്ലാം ഇയാളാണെന്നും പോലിസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രഹസ്യ പോലിസ് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്തുകയും ഇതിന്റെയെല്ലാം പിന്നില്‍ ഈജിപ്ത്യന്‍ അധ്യാപകനാണെന്ന് പോലിസ് സ്ഥിരീകരിക്കുകയും ആയിരുന്നു. ഇയാള്‍ക്കെതിരേ എല്ലാ തെളിവുകളും ശേഖരിച്ച ശേഷമാണ് മന്ത്രാലയത്തിന് കീഴിലെ സ്‌കൂളില്‍ മതം പഠിപ്പിക്കുന്ന ഇയാളെ പോലിസ് അറസ്റ്റ് ചെയ്ത് പ്രൊസിക്യൂഷന്‍ മുമ്പാകെ ഹാജരാക്കിയത്

കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ മാത്രം 50 ലേറെ കുട്ടികളെ താന്‍ പീഡിപ്പിച്ചതായി ഇയാള്‍ പോലിസ് മുമ്പാകെ സമ്മതിച്ചു .   വീട്ടില്‍ ഇക്കാര്യം പറഞ്ഞാല്‍ കൊന്നുകളയുമെന്ന് താൻ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇയാൾ പറഞ്ഞു. പ്രദേശത്തെ കൂടുതല്‍ സിസിടിവി കാമറകള്‍ പരിശോധിച്ച പോലിസ് ഇയാള്‍ക്കെതിരേ പരമാവധി തെളിവുകള്‍ ശേഖരിച്ചതാണ് സംശയാതീതമായി കേസ് തെളിയിക്കാൻ പ്രൊസിക്യൂഷന് സഹായകമായത്. ഇതിന്റെ അടിസ്ഥാനത്തിൽ കുവൈറ്റ് കോടതി വധ ശിക്ഷ വിധിച്ചു

ഇതിനു മുൻപ് വർഷളുടെ ഇടവേളയ്ക്കുശേഷം കുവൈത്തിൽ  കൂട്ട വധശിക്ഷ നടപ്പിലാക്കിയത് 2022 നവംബറിൽ ആണ്   . നാല് തദ്ദേശീയർ ഉൾപ്പെടെ 7പേരെയാണ് കുവൈത്ത് ഭരണകൂടം തൂക്കിലേറ്റിയത്. വധശിക്ഷയ്ക്ക് വിധേയരായവരിൽ രണ്ട് സ്ത്രീകളുമുണ്ട്. കൂട്ട വധശിക്ഷ നടപ്പിലാക്കിയതിൽ അന്താരാഷ്ട്രതലത്തിൽ കുവൈത്തിനെതിരെ   വലിയ വിമർശനം ണ് ഉയർന്നിരുന്നു

നാല് കുവൈത്ത് സ്വദേശികളും ഒരു സിറിയൻ സ്വദേശിയും ഒരു പാക്കിസ്ഥാൻ സ്വദേശിയും ഒരു എത്യോപ്യൻ വനിതയുമാണ് വധശിക്ഷയ്ക്ക് വിധേയരായത്. കുവൈത്ത് സെൻട്രൽ ജയിലിൽ വച്ചായിരുന്നു ശിക്ഷ. കൊലപാതകം, മയക്കുമരുന്ന് കേസ്, കവർച്ച എന്നീ കേസുകൾക്കാണ് വധശിക്ഷ വിധിച്ചത്. ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

2017ൽ ആണ് കുവൈത്തിൽ ഇതിനുമുൻ വധശിക്ഷ നടപ്പാക്കിയത്.ഒരു രാജകുടുംബാംഗം ഉൾപ്പെടെ ഏഴുപേരായിരുന്നു അന്ന് കഴുമരമേറിയത്. അതിനുമുൻപ് 2013ലും ഇവിടെ വധശിക്ഷ നടന്നിരുന്നു. തൂക്കിലേറ്റിയോ ഫയറിങ് സ്ക്വാഡുകള്‍ ഉപയോഗിച്ചോ ആണ് വധശിക്ഷ നടപ്പാക്കാറ്.കഴിഞ്ഞ 53 വർഷത്തിനിടെ 84പേരെയാണ് കുവൈത്തിൽ തൂക്കിലേറ്റിയിട്ടുള്ളത്. അതിൽ 20 പേർ തദ്ദേശീയരും 64 പേർ വിദേശികളുമാണ്. ഗൾഫ് രാജ്യങ്ങളിൽ കൂട്ട വധശിക്ഷ നടപ്പാക്കുന്നത് പതിവാണ്. ഈയടുത്ത് ഒറ്റയടിക്ക് 81പേരുടെ വധശിക്ഷ സൗദി നടപ്പാക്കിയിരുന്നു.

കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ വച്ചായിരുന്നു ശിക്ഷ. കൊലപാതകം, മയക്കുമരുന്ന് കേസ്, കവര്‍ച്ച എ ന്നീ കേസുകള്‍ക്കാണ് വധശിക്ഷ വിധിച്ചത്. ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കൂട്ട വധശിക്ഷ നടപ്പിലാക്കിയതില്‍ അന്താരാഷ്ട്രതലത്തിലും  വലിയ വിമര്‍ശനമാണ് കുവൈത്തിനെതിരെ ഉയരുന്നത്. ആംനസ്റ്റി ഇൻറർനാഷണിന്റെ കണക്കുപ്രകാരം 2021വരെ ലോകത്തിലെ 18 രാജ്യങ്ങളിലായി 579 പേരുടെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്.

എന്നാൽ ഐക്യരാഷ്ട്രസംഘടന ഉൾപ്പെടെയുള്ള മനുഷ്യവകാശസംഘടനകൾ വധശിക്ഷ കടുത്ത മനുഷ്യാവകാശലംഘനമായാണ് കണക്കാക്കുന്നത്. ഇപ്പോഴും ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, ചൈന തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ഈ ശിക്ഷാരീതി നിലവിലുണ്ടെങ്കിലും ക്രൂരമായ കൊലപാതകം തുടങ്ങിയ കഠിനമായ കുറ്റങ്ങൾക്കുമാത്രമേ ഈ രാജ്യങ്ങളിലും വധശിക്ഷ വിധിക്കാറുള്ളൂ. ബ്രസീൽ തുടങ്ങിയ ചില രാജ്യങ്ങളിലാകട്ടെ, യുദ്ധസമയത്ത് രാജ്യത്തെ വഞ്ചിക്കുക തുടങ്ങിയ അങ്ങേയറ്റം പ്രാധാന്യമുള്ള കുറ്റങ്ങൾക്കേ വധശിക്ഷ വിധിക്കാറുള്ളൂ. യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ തുടങ്ങിയ 102 രാജ്യങ്ങളിൽ വധശിക്ഷ പൂർണ്ണമായും നിർത്തലാക്കിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (6 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (6 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (8 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (9 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (9 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (10 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (10 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (10 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (10 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (11 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (13 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (13 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (14 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (14 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (15 hours ago)

Malayali Vartha Recommends