Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഭിക്ഷാ പാത്രം നീട്ടിയിട്ട് കാര്യമില്ല , പാകിസ്ഥാനെ സഹായിക്കാന്‍ തങ്ങളില്ല എന്ന് വ്യക്തമാക്കി സൗദി അറേബ്യ

23 JANUARY 2023 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഇനി സൗദിക്ക് മുന്നില്‍ ഭിക്ഷാ പാത്രം നീട്ടിയിട്ട് കാര്യമില്ല. നടുവൊടിഞ്ഞ പാകിസ്ഥാനെ മുന്‍പത്തെ പോലെ സഹായിക്കാന്‍ തങ്ങളില്ല എന്ന് വ്യക്തമാക്കി ഇതാ രംഗത്ത് എത്തിയിരിക്കുന്നു സൗദി അറേബ്യ.സാമ്പത്തികമായി വളരെ പ്രതിസന്ധിയിലാണ് പാകിസ്താന്‍. കഴിഞ്ഞ വര്‍ഷമുണ്ടായ അപ്രതീക്ഷിത പ്രളയമാണ് ആ രാജ്യത്തെ തളര്‍ത്തിയത്. പ്രളയം കാരണം പാകിസ്താന്റെ വികസനക്കുതിപ്പില്‍ പകുതി ഇടിവ് സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമക്കുന്നു. സൗഹൃദ രാജ്യങ്ങളുടെ, പ്രത്യേകിച്ച് സൗദിയുടെ സഹായത്തോടെയാണ് പാകിസ്താന്‍ മുന്നോട്ട് പോകുന്നത്.

ഇതിനിടെ കഴിഞ്ഞ ദിവസം "യുദ്ധങ്ങള്‍ സമ്മാനിച്ചത് സാമ്പത്തിക പ്രതിസന്ധിയും ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ്. ഞങ്ങള്‍ക്ക് ദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യണം. വളര്‍ച്ച കൈവരിക്കണം. വിദ്യാഭ്യാസം ലഭ്യമാക്കണം. ജനങ്ങള്‍ക്ക് ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുകയും ജോലി നല്‍കുകയും വേണം."

അതിനു പകരം, ബോംബുകള്‍ക്കും വെടിക്കോപ്പുകള്‍ക്കും രാജ്യത്തിന്റെ വിഭവങ്ങള്‍ പാഴാക്കാന്‍ തങ്ങളില്ലെന്നുമെല്ലാം പറഞ്ഞ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഷഹബാസ് ഷെരീഫ് സന്ദേശം അയച്ചിരുന്നു .ഇത് ഷഹബാസിന് നല്ല ബുദ്ധി ഉദിച്ചത് കൊണ്ടൊന്നുമല്ല, സൗഹൃദ രാജ്യങ്ങളുടെ കണ്ണ് മൂടി കെട്ടാനാണ് എന്ന് ഉറപ്പാണ് . നല്ലകുട്ടി ചമഞ്ഞ് സൗദി ഉൾപ്പടെ ഉള്ള രാജ്യങ്ങളുടെ സഹായം അഭ്യര്ഥിക്കാന് തന്നെയാണ് ഷെഹബാസ് ഒരുങ്ങുന്നത്

ഇമ്രാന്‍ ഖാൻ പ്രധാനമന്ത്രി ആയിരുന്നപ്പോൾ പോലും സൈനിക മേധാവി ജനറല്‍ സയ്യിദ് അസിം മുനീര്‍ സൗദിയിലെത്തി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കണ്ട് കരഞ്ഞു കാലുപിടിച്ചപ്പോൾ സൗദി ചില ഇളവുകള്‍ പാകിസ്താന് നല്‍കിയിരുന്നു. . യുഎഇയും സഹായം വാഗ്ദാനം നല്‍കി.

ഇമ്രാന് പൊതുവെ ഗൾഫ് രാജ്യങ്ങളോടൊന്നും അത്ര പഥ്യം ഇല്ലാത്തതാണ് . എന്നിട്ടും സൗദി ഉൾപ്പടെയുള്ള രാജ്യങ്ങളുടെ സഹായം പാകിസ്ഥാന് കിട്ടിയിരുന്നു.ഇമ്രാന്‍ ഖാന്‍ പുറത്തായി പ്രതിപക്ഷത്തിന്റെ സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോൾ നവാസ് ഷരീഫിന്റെ സഹോദരന്‍ ഷഹ്ബാസ് ഷരീഫ് പുതിയ പ്രധാനമന്ത്രിയായി.

ഗള്‍ഫ് രാജ്യങ്ങളുമായി ഐക്യത്തോടെ നീങ്ങണമെന്ന് അഭിപ്രായമുള്ള വ്യക്തിയാണ് ഷഹ്ബാസ്. അദ്ദേഹം ആദ്യം വിദേശയാത്ര പോയത് സൗദിയിലേക്കായിരുന്നു. പിന്നീട് സൗദി പാകിസ്താനെ കൈയയച്ച് സഹായിച്ചത് നമ്മൾ കണ്ടു.സഖ്യ രാജ്യമായ പാകിസ്ഥാനിലെ ബുദ്ധി മുട്ടുകള്‍ മനസിലാക്കി വന്‍ തുകയാണ് വായ്പയായും, സഹായമായും അനുവദിച്ചിരുന്നത്. സൗദി അറേബ്യ നേരത്തെ 300 കോടി ഡോളര്‍ വായ്പ പാകിസ്താന് അനുവദിച്ചിരുന്നു.

ഇനിയും സഹായിക്കുമെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. ചൈനയാണ് പാകിസ്താനെ സഹായിക്കുന്ന മറ്റൊരു രാജ്യം. ഇതില്‍ വായ്പയായി ലഭിച്ച തുക കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനാല്‍ തിരികെ നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് പാകിസ്ഥാന് ഇപ്പോള്‍. പാകിസ്ഥാനില്‍ പണപ്പെരുപ്പം കുത്തനെ ഉയരുകയും, രാജ്യത്തിന്റെ വിദേശ നാണ്യ കരുതല്‍ ശേഖരം ഇടിയുകയും ചെയ്തതോടെ പ്രതിസന്ധിയില്‍ നിന്ന് കര കയറാന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയും സഖ്യ രാജ്യങ്ങളിലേക്ക് സഹായം ചോദിച്ച് സന്ദര്‍ശനം നടത്തുക ആണ് ഇപ്പോള്‍.

ധന സഹായമോ വായ്പയോ നേടുക എന്നതാണ് സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം. എന്നാല്‍ ഈ അവസരത്തില്‍ സൗദി അറേബ്യയില്‍ നിന്നും പാകിസ്ഥാന് ലഭിക്കുന്ന സന്ദേശം നിരാശാ ജനകമാണ്.പാകിസ്ഥാനിലെ സൗദിയുടെ നിക്ഷേപം ഒരു ബില്യണിൽ നിന്നും പത്ത് ബില്യൺ വരെ ഉയർത്താനാവുമെന്നാണ് ഈ മാസം ആദ്യം സൗദി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നത്. പാകിസ്ഥാൻ സെൻട്രൽ ബാങ്കിലേക്കുള്ള നിക്ഷേപവും സൗദി അറേബ്യ അഞ്ച് ബില്യൺ ഡോളറായി ഉയർത്തിയേക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

എന്നാൽ വായ്പാ നയവുമായി ബന്ധപ്പെട്ട് ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ സൗദി അറേബ്യയുടെ ധനമന്ത്രി മുഹമ്മദ് അൽ ജദാൻ നടത്തിയ പരാമർശമാണ് പാകിസ്ഥാന് തിരിച്ചടിയായത്. സഖ്യകക്ഷികൾക്ക് സഹായം നൽകുന്ന രീതി രാജ്യം മാറ്റുകയാണെന്ന് ധനമന്ത്രി പറഞ്ഞു. മുമ്പ് ഉപാധികളില്ലാതെ നേരിട്ട് ഗ്രാന്റുകളും നിക്ഷേപങ്ങളും നൽകുന്ന രീതിയിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികൾക്ക് സാമ്പത്തിക സഹായങ്ങൾ ഇനിമുതൽ നൽകുന്നത് വ്യവസ്ഥകൾ മുന്നോട്ട് വച്ചിട്ടായിരിക്കും. ഇതിലൂടെ സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ മേഖലയിലെ രാജ്യങ്ങളെ സൗദി അറേബ്യ പ്രോത്സാഹിപ്പിക്കും.

ഇനിമുതൽ സൗദിയിൽ നിന്നും ധനസഹായം തേടുന്നവർ ഗ്രാന്റിനെ മാത്രം ആശ്രയിക്കരുതെന്നും പകരം അവരുടെ രാജ്യത്ത് പരിഷ്‌കാരങ്ങൾ നടത്തണമെന്നുമാണ് സൗദി മന്ത്രി ഉദ്ദേശിച്ചത്. ധനസഹായം നൽകുന്നതിന് പകരം നിക്ഷേപമായി പണം അനുവദിക്കാനാണ് ഗൾഫ് രാജ്യം ലക്ഷ്യമിടുന്നത്. ഇതോടെ സൗദിയിൽ നിന്നും ഉടൻ മൂന്ന് ബില്യൺ യുഎസ് ഡോളർ ധനസഹായമായി ലഭിക്കുമെന്ന് പാക് കണക്കുകൂട്ടൽ തെറ്റിയിരിക്കുകയാണ്.

പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) മേധാവി ക്രിസ്റ്റലീന ജോർജീവയുമായി ഈ മാസം ആറാം തീയതി ചർച്ച നടത്തിയിരുന്നു. വായ്പയുടെ അടുത്ത ഘട്ടം അനുവദിക്കണമെന്ന അപേക്ഷയുമായാണ് ചർച്ച നടത്തിയത്. പാകിസ്ഥാൻ വ്യവസ്ഥകൾ പാലിക്കാത്തതിനാൽ വായ്പയുടെ പുതിയ ഗഡു നൽകാൻ ഐഎംഎഫ് വിസമ്മതിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (6 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (6 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (8 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (9 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (9 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (10 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (10 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (10 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (10 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (11 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (13 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (13 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (14 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (14 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (15 hours ago)

Malayali Vartha Recommends