Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..

വേ​ഗമാകട്ടേ...നാട്ടിലേക്ക് പോകാൻ ഇപ്പോൾ തന്നെ ടിക്കറ്റ് എടുത്താൽ ഇരട്ടി ലാഭം, യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞു, പ്രവാസികള്‍ക്ക് ഇത് ഇരട്ടി സന്തോഷം...!

24 JANUARY 2023 03:10 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

പ്രവാസികള്‍ക്ക് സന്തോഷമുള്ള വാര്‍ത്തയാണ് വന്നിരിക്കുന്നത്. യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറയുകയാണ്. പ്രത്യേകിച്ചും ഷാര്‍ജ വഴിയുള്ള ടിക്കറ്റ് നിരക്കിലാണ് വലിയ കുറവ് വരുന്നത്. ഡിസംബര്‍ മുതല്‍ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചിരുന്നു. ഇതാണ് മൂന്നിലൊന്നായി കുറയുന്നത്.ഈ അവസരം മുതലെടുത്ത് യുഎഇയിലെ പ്രവാസികള്‍ നാട്ടിലേക്ക് വരാന്‍ ഒരുങ്ങുകയാണ്.

എന്നാല്‍ പഠനം, പരീക്ഷ എന്നീ കാര്യങ്ങളുള്ളതിനാല്‍ കുടുംബങ്ങള്‍ക്ക് ഈ വേളയില്‍ യാത്ര പ്രയാസമാകും. അതേസമയം, യുഎഇയിലേക്ക് പോകുന്നവര്‍ക്ക് പണം കൂടുതല്‍ ചെലവാകും. ടിക്കറ്റ് നിരക്കിന്റെ വിവരങ്ങള്‍ ഇങ്ങനെ. ഡിസംബര്‍ ആദ്യ വാരം മുതല്‍ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചിരുന്നു. അവധിക്ക് നാട്ടിലേക്ക് വരുന്ന പ്രവാസി കുടുംബങ്ങളുടെ എണ്ണം കൂടിയ സാഹചര്യം മുതലെടുക്കുകയായിരുന്നു വിമാന കമ്പനികള്‍. ഈ നിരക്ക് ജനുവരി പകുതി വരെ തുടര്‍ന്നു.

എന്നാല്‍ ഇപ്പോള്‍ നിരക്ക് കുറയുകയാണ്. ഇതാകട്ടെ പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതുമാണ്. ജനുവരി 15 വരെ യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 35000 രൂപയായിരുന്നു. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുള്ള നിരക്കില്‍ നേരിയ വ്യതിയാനമാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 12500 രൂപയായി കുറഞ്ഞിരിക്കുന്നു എന്നാണ് പുതിയ വിവരം. നാലംഗ കുടുംബത്തിന് 50000 രൂപ മുടക്കിയാല്‍ നാട്ടിലേക്ക് വരാം.

വരും ദിവസങ്ങളില്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ ഇനിയും കുറവ് വരും. ഈ മാസം അവസാന വാരത്തില്‍ 8000 രൂപയായി കുറയുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. അതായത്, നാലംഗ കുടുംബത്തിന് 32000 രൂപയുണ്ടെങ്കില്‍ നാട്ടിലെത്താം. ഡിസംബറില്‍ ഒരാള്‍ക്ക് ചെലവായിരുന്ന തുകയ്ക്ക് ഇപ്പോള്‍ നാലുപേര്‍ക്ക് നാട്ടിലെത്താനാകുമെന്ന് ചുരുക്കം.

യുഎഇയില്‍ നിന്ന് അബുദാബി വിമാനത്താവളം വഴി വരുമ്പോള്‍ ടിക്കറ്റ് നിരക്ക് അല്‍പ്പം കൂടുതലാണ്. ഷാര്‍ജ വഴിയാണ് ഏറ്റവും കുറവ് കാണിക്കുന്നത്. അതേസമയം, കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് പോകുന്നവര്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കേണ്ടി വരും. 26000ന് മുകളില്‍ ഈടാക്കുന്നുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു.

കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് 30000 രൂപ വരെ വിമാന ടിക്കറ്റിന് ചെലവ് വരുന്നുണ്ട്. ഇതിനേക്കാള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞാല്‍ ടിക്കറ്റ് നിരക്ക് കുറയും. 15000 രൂപ വരെയാണ് ഒരാഴ്ചയ്ക്ക് ശേഷമുള്ള ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. കൊച്ചിയില്‍ നിന്നാണ് ഏറ്റവും കുറവ്. മറ്റു വിമാനത്താവളങ്ങളില്‍ നിന്ന് നേരിയ വര്‍ധനവ് കാണുന്നു.

അതേസമയം, മാര്‍ച്ച് മാസത്തിന് ശേഷം യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയരും. സാധാരണ ജോലി ചെയ്യുന്ന പ്രവാസികള്‍ നിരക്ക് കുറയുന്ന സമയം പരിശോധിച്ചാണ് ടിക്കറ്റ് എടുക്കുക. അവര്‍ക്ക് നാട്ടിലേക്ക് വരാന്‍ ഏറ്റവും അനിയോജ്യമായ സമയമാണ് ഫെബ്രുവരി. സ്‌കൂള്‍ അവധി, ചെറിയ പെരുന്നാള്‍ സീസണ്‍ വരുന്നതോടെ ടിക്കറ്റ് നിരക്ക് മാര്‍ച്ച് മാസത്തിന് ശേഷം വര്‍ധിക്കും.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്സ് ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സാമ്പത്തിക ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്ത്യ – യു എ ഇ പങ്കാളിത്ത ഉച്ചകോടി ദുബായിൽ ആരംഭിച്ചു.വിദേശ കമ്പനികളെ എമിറേറ്റിലേക്ക് ആകർഷിക്കുന്നതിനും ദുബായ് ബിസിനസുകളെ അന്താരാഷ്ട്ര തലത്തിൽ വിപുലീകരിക്കുന്നതിനുമുള്ള ദുബായ് ചേംബേഴ്സിന്റെ മുൻഗണനയുടെ ഭാഗമായാണ് ഈ ഉച്ചകോടി.

ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും 2021-ൽ യു എ ഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ്.യു എ ഇയുമായി ഉഭയകക്ഷി വ്യാപാര കരാർ ഒപ്പിടുന്ന ആദ്യ രാജ്യമെന്ന നിലയിൽ, യു എ ഇയുടെ സമ്പദ്‌വ്യവസ്ഥയുടെ അവിഭാജ്യഘടകമാണ് ഇന്ത്യ. 2021-ലെ കണക്കുകൾ പ്രകാരം യു എ ഇയിൽ ഏതാണ്ട് 3.5 ദശലക്ഷം ( യു എ ഇയിലെ ജനസംഖ്യയുടെ 30% ) ഇന്ത്യൻ പൗരന്മാരുമുണ്ട്.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ഉച്ചകോടിയിൽ ഇന്ത്യയും യു എ ഇയും തമ്മിലുള്ള വ്യാപാര സാധ്യതകൾ ഉൾപ്പെടെയുള്ള പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണ്. ഉൽപ്പാദനം, സ്റ്റാർട്ടപ്പുകൾ, ഹെൽത്ത് കെയർ, ഫുഡ് പ്രോസസിംഗ്, യു എ ഇയുടെ ഗോൾഡൻ വിസ തുടങ്ങി സംരംഭകർക്കും നിക്ഷേപകർക്കും ഒരുപോലെ ഉപകാരപ്പെടുന്ന നിരവധി മേഖലകളും, അതിന്റെ സാധ്യതകളും ഇതിൽ ഉൾപ്പെടുന്നു. ഇതോടെ കേരളത്തിൽനിന്നുൾപ്പടെ ഉള്ളവർക്ക് ധാരാളം തൊഴിൽ സാദ്ധ്യതകൾ ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (23 minutes ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (7 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (7 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (9 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (9 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (9 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (11 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (11 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (11 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (11 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (11 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (13 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (14 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (15 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (15 hours ago)

Malayali Vartha Recommends