Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത, മൂന്ന് ദിവസത്തെ കനത്ത മഴയിൽ ​ഗതാ​ഗതം താറുമാറായി, റോഡുകൾ വെള്ളത്തിനടിയിൽ

28 JANUARY 2023 05:46 PM IST
മലയാളി വാര്‍ത്ത

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്ത മഴ തിമിര്‍ത്ത് പെയ്യുകയാണ്. രാജ്യത്ത് ഇന്നും നേരിയ മഴ തുടരാൻ സാധ്യതയുണ്ട്. എന്നാൽ മൂന്ന് ദിവസത്തെ കനത്ത മഴയ്ക്ക് ശേഷം ഇന്ന് നേരിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അടുത്തയാഴ്‌ച മുഴുവൻ വരണ്ടതും എന്നാൽ മേഘാവൃതമായിരിക്കും. മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുമുണ്ട്. എന്നാൽ കനത്ത മഴ പ്രവചിച്ചിട്ടില്ല.

ഞായറാഴ്‌ച രാത്രിയും തിങ്കളാഴ്ച രാവിലെയും ഈർപ്പം വർധിക്കും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ നേരിയ വർധനയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉമ്മുൽഖുവൈനിൽ രാവിലെയും നല്ല മഴ ലഭിച്ചു. ശക്തമായ കാറ്റ് കടൽ പ്രക്ഷുബ്ധാവസ്ഥയ്ക്ക് കാരണമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഇന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും കൂടിയ താപനില 20-24°സെൽഷ്യസ്. കുറഞ്ഞത് – 2 -7° സെൽഷ്യസ്.

വിവിധ എമിറേറ്റിലെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായത് ഗതാഗതം മന്ദഗതിയിലാക്കി. ചില ഭാഗങ്ങളിലെ റോഡുകൾ ഇന്നലെയും അടച്ചു. 2 ദിവസമായി അടച്ച ഗ്ലോബൽ വില്ലേജ് ഇന്നലെ തുറന്നെങ്കിലും‍ സന്ദർശകർ കുറവായിരുന്നു. പതിവിനു വിപരീതമായുള്ള കനത്ത മഴയ്‌ക്കൊപ്പം ആലിപ്പഴ വര്‍ഷവും ഇടിമിന്നലും യുഎഇ നിവാസികളെ സംബന്ധിലഭിച്ചതോടെ പുതിയ അനുഭവമാണ്.

കനത്ത മഴയില്‍ ദുബായ്, അബൂദാബി, ഷാര്‍ജ തുടങ്ങിയ പ്രദേശങ്ങളില്‍ ഗതാഗതം തടസ്സപ്പെടുകയും ജനജീവിതം ഭാഗികമായി സ്തംഭിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ കൂടി കനത്ത മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.ദുബായുടെ ചില ഭാഗങ്ങളിൽ ഇന്നലെ രാത്രി കനത്ത മഴ അനുഭവപ്പെട്ടു. ഇത് വെള്ളപ്പൊക്കത്തിനും വീടുകൾക്ക് കേടുപാടുകൾ ഉണ്ടാകാനും കാരണമായി.

വെള്ളക്കെട്ട് കാരണം വെള്ളിയാഴ്ച രാത്രി ദുബായ് പൊലീസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ട്രിപ്പോളി സ്ട്രീറ്റിലേക്കുള്ള ഗതാഗതം എമിറേറ്റ്സ് റോഡിലേക്ക് തിരിച്ചുവിട്ടു. ദുബായിലെ പല റോ‍ഡുകളിലും ഇന്നലെ വൈകിട്ട് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഷാർജയിൽ 185 ലധികം ട്രക്കുകൾ വെള്ളം വറ്റിക്കാൻ ഉപയോഗിക്കുന്നുണ്ടെന്ന് വാർത്താ ഏജൻസി വാം പറഞ്ഞു.

വെള്ളം കെട്ടിനിൽക്കുകയോ, മഴയിൽ കടപുഴകി വീഴുന്ന മരങ്ങൾ നീക്കം ചെയ്യാനോ മറ്റെന്തെങ്കിലും നാശനഷ്ടങ്ങളോ ഉണ്ടായാൽ 993 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. അതേസമയം, ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യയിലൂടെ കൃത്രിമ മഴ പെയ്യിക്കാനുള്ള യുഎഇയുടെ ദൗത്യത്തിന്റെ വിജയമാണ് ഇപ്പോഴത്തെ ഈ മഴയ്ക്കു കാരണമെന്ന ചര്‍ച്ചകള്‍ സജീവമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (5 minutes ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (20 minutes ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (58 minutes ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (1 hour ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (2 hours ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (2 hours ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (12 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (13 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (14 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (14 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (14 hours ago)

ദൃശ്യങ്ങൾ പുറത്ത്  (15 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (15 hours ago)

Malayali Vartha Recommends