പ്രവാസിക്ക് ഒറ്റയടിക്ക് കിട്ടിയത് 34 കോടി....! അബുദാബി ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളിക്ക് കോടികൾ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം നടത്തുന്നതിൽ പ്രവാസികൾ കുതിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലേതിന് സമാനമായി തന്നെ മറ്റ് രാജ്യക്കാരെ പിന്നിലാക്കി മലയാളികൾ വൻ തുകകൾ സമ്മാനമായി നേടുകയാണ്. വന്‍തുകകൾ സ്വന്തമാക്കി നിരവധി പേരുടെ ജീവിതങ്ങള്‍ മാറ്റി മറിച്ച ബിഗ് ടിക്കറ്റിൽ ഈ വർഷവും കട്ടയ്ക്ക് തന്നെ ഭാഗ്യപരീക്ഷണം നടത്തുകയാണ് പ്രവാസികൾ.
എങ്ങനും ഭാഗ്യദേവത കടാക്ഷിച്ചാൽ പിന്നെ കഷ്ടപ്പെട്ട് പ്രവാസ ജീവിതം തള്ളി നീക്കേണ്ടതില്ലോ എന്ന് ഓർത്ത് മിക്ക പ്രവാസികളും സുഹൃത്തുക്കളുമായി ചേർന്ന് ടിക്കറ്റ് എടുക്കുന്നുണ്ട്. ഇന്ത്യക്കാർ മാത്രമല്ല മറ്റ് രാജ്യങ്ങളിലെ പ്രവാസികളും ഭാഗ്യം പരീക്ഷിക്കുന്നവരാണ്. ഇത്തവണ ബിഗ് ടിക്കറ്റ് സീരീസ് 253 നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസ് ആയ 15 മില്യണ്‍ ദിര്‍ഹം സ്വന്തമാക്കിയത് മലയാളിയാണ്.
30 വര്‍ഷത്തിലേറെയായി പ്രവാസിയായ ഉമ്മുൽഖുവൈനിലെ കെട്ടിട നിർമാണ കമ്പനിയിൽ അക്കൗണ്ട് മാനേജരായ മുഹമ്മദലിയെയാണ് ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്ന മുഹമ്മദലിക്ക് 34 കോടിയിലേറെ രൂപയാണ് സമ്മാനമായി കിട്ടിയിരിക്കുന്നത്.
മുഹമ്മദലിയുടെ പേരില്‍ മരുമകന്‍ നിഹാല്‍ പറമ്പത്ത് എടുത്ത ടിക്കറ്റിനാണ് സമ്മാനം നേടിയത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം 20 പേര്‍ക്കൊപ്പമാണ് ടിക്കറ്റെടുത്തത്. ബിഗ് ടിക്കറ്റ് സീരീസ് 253ലെ ടിക്കറ്റ് നമ്പര്‍ 061908 നാണ് സമ്മാനം ലഭിച്ചത്. കേരളത്തില്‍ ലീവിന് എത്തിയപ്പോഴാണ് മുഹമ്മദലിയെ തേടി ഭാഗ്യമെത്തിയത്. സമ്മാനം ലഭിച്ചെന്ന കോള്‍ വന്നപ്പോള്‍ ആദ്യം അത് വിശ്വസിച്ചില്ലെന്നും നിഹാല്‍ പറമ്പത്ത് പറഞ്ഞു.
സമ്മാനതുക മുഹമ്മദ് അലിയുടെ പേരില്‍ അടിക്കുന്നതിന് തൊട്ട് മുമ്പ് ഒന്നാം സമ്മാനം ലഭിച്ചെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ വിളിച്ച് പറ്റിച്ചു. അതിനാല്‍ യഥാര്‍ത്ഥത്തില്‍ കോള്‍വന്നപ്പോള്‍ ആദ്യം വിശ്വസിച്ചില്ലെന്നാണ് നിഹാല്‍ പറഞ്ഞത്. വര്‍ഷങ്ങളായി ടിക്കറ്റെടുക്കുന്ന മുഹമ്മദ് അലി. അബുദാബിയിലെയും അൽ ഐനിലേയും രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നും ഓൺലൈനായും വാങ്ങുന്ന ബിഗ് ടിക്കറ്റുകളിലൂടെയാണ് ഭാഗ്യ പരീക്ഷണം നടത്തിയത്.
ഇത്തവണ കുറച്ച് സുഹൃത്തുക്കളെ കൂടി കൂട്ടി ടിക്കറ്റ് എടുക്കുകയായിരുന്നു. ടിക്കറ്റ് എടുത്തവരില്‍ ഭൂരിഭാഗം പേരും ദുബായില്‍ തൊഴിലെടുക്കുന്ന കോഴിക്കോട് സ്വദേശികളാണെന്നും നിഹാല്‍ പറഞ്ഞു. ഇപ്രാവശ്യവും കൂട്ടുകാരെ ചേർത്തു നിർത്തി ടിക്കറ്റ് വാങ്ങിയപ്പോഴാണ് ഭാഗ്യദേവത കടാക്ഷിച്ചത്. സമ്മാനത്തുക ഇവരുമായി പങ്കിടുമെന്ന് മുഹമ്മദലി പറഞ്ഞു. തനിക്ക് കിട്ടുന്ന പങ്ക് ഉപയോഗിച്ച് സ്വന്തമായി ബിസിനസ് ആരംഭിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha