Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫ് അന്തരിച്ചു..... സംസ്‌കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തില്‍ ...


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...

സന്തോഷവാർത്ത പ്രവാസികൾക്ക് ആശ്വാസം ചേർത്തു പിടിച്ച് യുഎഇ.. ഒരിക്കലും കൈവിടില്ല..!ധാരാളം തൊഴിലവസരം

18 JULY 2023 05:46 PM IST
മലയാളി വാര്‍ത്ത

യുഎഇയില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് ഭരണകൂടം. 20 ജീവനക്കാരിൽ കൂടുതലുള്ള കമ്പനികൾ വർഷത്തിൽ ഒരു സ്വദേശിയെ വീതമെങ്കിലും കമ്പനികളിൽ നിയമിച്ചിരിക്കണമെന്നാണ് ഭരണകൂടത്തിന്റെ പുതിയ നിർദേശം. നേരത്തെ 50 പേരിൽ കൂടുതൽ പ്രവർത്തിക്കുന്ന കമ്പനികളിലായിരുന്നു സ്വദേശിവത്കരണം നടപ്പാക്കിയിരുന്നത്. സ്വദേശിവത്കരണം മലയാളികള്‍ ഉള്‍പ്പെടേയുള്ള പ്രവാസികളെ ആശങ്കപ്പെടുത്തുന്ന കാര്യമാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ സ്വദേശിവത്കരണം സംബന്ധിച്ച വാർത്തകള്‍ക്കൊപ്പം തന്നെ ആശ്വാസകരമായ മറ്റൊരു വാർത്തയും യുഎയില്‍ നിന്നും പുറത്ത് വരുന്നുണ്ട്. 2023 ന്റെ തുടക്കത്തിനെ അപേക്ഷിച്ച് തൊഴില്‍ അവസരങ്ങള്‍ വലിയ തോതില്‍ വർധിച്ചിരിക്കുന്നു എന്നുള്ളതാണ് ആ ആശ്വാസ വാർത്ത.

 

 

 

 

 

ഈ വർഷത്തിന്റെ തുടക്കത്തിൽ രാജ്യത്തെ തൊഴില്‍ അവസരങ്ങളില്‍ ഇടിവ് നേരിട്ടപ്പോൾ, കഴിഞ്ഞ വർഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ നിയമന നിരക്ക് 4.2 ശതമാനം വർദ്ധിച്ചു. കൂടാതെ 2019 മെയ് മാസത്തെ പാൻഡെമിക്കിന് മുമ്പുള്ളതിനെ അപേക്ഷിച്ച് 46 ശതമാനം വർധനവും ഉണ്ടായി. പുതിയ അവസരങ്ങള്‍ വലിയ തോതില്‍ വർധിച്ചുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

 

 

 

കോവിഡ് കാലഘട്ടത്തിന് ശേഷമാണ് നിയമനങ്ങളിലെ ഈ വളർച്ച കണ്ട് തുടങ്ങിയത്. വ്യോമയാനം, റിയൽ എസ്റ്റേറ്റ്, ട്രാവൽ, ടൂറിസം തുടങ്ങി ഒട്ടുമിക്ക മേഖലകളിലും ഈ വളർച്ച പ്രകടമാണ്. ഇതോട് അനുബന്ധിച്ചുള്ള ചെറുകിട തൊഴിലുകളിലും വലിയ തോതില്‍ നിയമനം നടക്കുന്നത്. ഈ മേഖലകളുമായി ബന്ധപ്പെട്ട തൊഴിലുകളായിരിക്കും കൂടുതല്‍ സുരക്ഷിതമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. എണ്ണ ഇതര മേഖലകളുടെ വളർച്ച ശക്തിപ്പെട്ടതും യുഎഇയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിർണ്ണായകമായി.

 

 

 

അതേസമയം, റിമോട്ട് ജോബ് പോസ്റ്റിംഗുകൾ തുടർച്ചയായി 13-ാം മാസമായ മെയ് മാസത്തിലും 4.1 ശതമാനം കുറഞ്ഞു, എന്നാൽ ഹൈബ്രിഡ് ജോബ് പോസ്റ്റിംഗുകളിൽ 2023 മെയ് മാസത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25.2 ശതമാനം അസാധാരണമായ വർദ്ധനവ് ഉണ്ടായതായും ലിങ്ക്ഡ്ഇൻ വ്യക്തമാക്കുന്നു. മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും തൊഴിലുടമകൾ തങ്ങളുടെ തൊഴിൽ മാതൃക പുനഃപരിശോധിക്കണമെന്ന് വ്യക്തമാക്കുന്നു

 

 

 

 

മികച്ച വൈദഗ്ധ്യമുള്ള ആളുകൾക്ക് ഇപ്പോഴും നിരവധി അവസരങ്ങള്‍ ലഭ്യമാണ്. തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ഡിമാന്‍ഡ് ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും പ്രതിഫലിക്കുന്നു. മുന്‍വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയർന്ന രീതിയിലുള്ള അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നതന്നെും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

 

 

 

അതേസമയം, പ്രവാസികളിലെ 32 ശതമാനവും ജോലി സ്വയം കണ്ടെത്തിയാണ് യുഎഇയിലേക്ക് മാറിയതെന്ന സർവ്വേ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 17 ശതമാനം പേർ വിദേശത്ത് നിന്ന് നേരിട്ട് റിക്രൂട്ട് ചെയ്യപ്പെടുകയും ചെയ്തു. 4.8 ദശലക്ഷത്തിലധികം അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ഇന്റർനേഷൻസ് പുറത്തിറക്കിയ സർവേയിൽ ഏഴ് ശതമാനം പ്രവാസികളും മെച്ചപ്പെട്ട ജീവിത നിലവാരത്തിനായി എമിറേറ്റ്‌സിലേക്ക് കുടിയേറിയതായി പറയുന്നു. ഈ ഏഴു ശതമാനവും ഉയർന്ന ആസ്തിയുള്ള വ്യക്തികളോ കോടീശ്വരന്മാരോ ആയിരിക്കാനാണ് സാധ്യത.

 

 

 

എമിറേറ്റ്‌സിലേക്ക് കുടിയേറിപ്പാർക്കുന്നവരായിരിക്കും ഇവർ. ഇതിലൂടെ അവരുടെ മക്കൾക്ക് സുരക്ഷിതത്വവും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസവും ഉള്‍പ്പെടേയുള്ളവ ഉറപ്പിക്കാനാകും. കൂടാതെ മികച്ച ജീവിത നിലവാരവും സമ്പത്ത് ശരിക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ഇടമായി യുഎഇ മാറുന്നുണ്ടെന്നും സർവ്വേ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് വര്‍ഷം മുമ്പ് ജില്ലയില്‍ ആരംഭിച്ച കൊറിയര്‍, പാഴ്‌സല്‍ സര്‍വീസാണ് മുന്നില്‍  (4 minutes ago)

പ്രതിഫലം 1000 രൂപ  (15 minutes ago)

കഞ്ചാവ് കടത്തല്‍... സംഭവത്തില്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ കസ്റ്റിഡിയിലെടുത്തു....  (27 minutes ago)

സംഗീത മാസ്മരമൊരുക്കുന്നു  (31 minutes ago)

ഔപചാരിക വിരമിക്കൽ  (42 minutes ago)

ബൈസണ്‍വാലിയില്‍ ഗൃഹനാഥന്‍ വെട്ടേറ്റു ...  (45 minutes ago)

എംബസി അവസാനിപ്പിച്ചു  (48 minutes ago)

സ്വര്‍ണവില വീണ്ടും 75,000ത്തിലേക്ക് കടന്നു  (1 hour ago)

അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍..  (1 hour ago)

പാറക്കുളത്തില്‍ ചാടിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു....  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ജനപക്ഷ തീരുമാനം വേണമെന്ന് ഹൈക്കമാന്‍ഡ്  (1 hour ago)

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കിയ നിലയില്‍ ...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം...  (2 hours ago)

ഗർഭം വെളിപ്പെടുത്താൻ രാഹുൽ തയ്യാർ..?"ആ പെണ്ണ് എവിടെ" " തിരിഞ്ഞും പിരിഞ്ഞും നോക്കാനില്ല..! "തന്ത രാഹുലെന്ന് ഉറപ്പെന്ത്"..?  (2 hours ago)

സൗജന്യ ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും  (3 hours ago)

Malayali Vartha Recommends