Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫ് അന്തരിച്ചു..... സംസ്‌കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തില്‍ ...


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...

ഖുർആൻ കത്തിക്കുകയും അവഹേളിക്കുകയും ചെയ്ത സംഭവം, ഡെൻമാർക്കിനും സ്വീഡനുമെതിരെ ഇസ്ലാമിക രാജ്യങ്ങൾ കൂട്ടത്തോടെ നടപടികളിലേക്ക്? ഉചിതമായ നടപടികൾ സ്വീകരിക്കാൻ ഇസ്ലാമിക രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ഒഐസി

03 AUGUST 2023 04:48 PM IST
മലയാളി വാര്‍ത്ത

ഇസ്ലാംമത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആൻ്റെ പകർപ്പുകൾ കത്തിക്കുകയും അവഹേളിക്കുകയും ചെയ്ത സാഹചര്യത്തിൽ ഡെൻമാർക്കിനും സ്വീഡനുമെതിരെ ഇസ്ലാമിക രാജ്യങ്ങൾ കൂട്ടത്തോടെ നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയേറുന്നു. ഇരു രാജ്യങ്ങൾക്കുമെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കാൻ ഇസ്ലാമിക രാജ്യങ്ങളോട് ഒഐസി ആഹ്വാനം ചെയ്തു. സൗദിയിലെ ജിദ്ദയിൽ ഒഐസി ആസ്ഥാനത്ത് വിളിച്ച് ചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനം.

സംഭവത്തിൽ ഇരു രാജ്യങ്ങളും ഇത് വരെ നടപടികളൊന്നും സ്വീകരിക്കാത്തതിൽ 57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ അഥവാ ഒഐസി നിരാശ പ്രകടിപ്പിച്ചു. ഖുർആനെ അവഹേളിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ ഔദ്യോഗിക തലത്തിൽ നടപടികൾ സ്വീകരിക്കാൻ സ്വീഡൻ, ഡെൻമാർക്ക് അധികാരികളോട് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തിൽ ഇരു രാജ്യങ്ങളോടും അദ്ദേഹം നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. ഈ രണ്ട് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഉചിതമെന്ന് കരുതുന്ന പരമാധികാര നടപടികൾ സ്വീകരിക്കാൻ അംഗ രാജ്യങ്ങൾക്ക് അദ്ദേഹം നിർദ്ദേശം നൽകി. സംഭവത്തിൽ അംഗരാജ്യങ്ങളുടെ ആശങ്കകൾ സ്വീഡൻ, ഡെന്മാർക്ക് സർക്കാരുകളേയും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനേയും സെക്യൂരിറ്റി കൗൺസിൽ പ്രസിഡൻ്റിനേയും അറിയിച്ചു.

ഇത്തരം പ്രകോപനങ്ങൾ ഭയാനകമായ തലത്തിൽ എത്തിയിരിക്കുന്നുവെന്നും, അത്തരം പ്രവൃത്തികൾ നടത്താൻ അനുമതി നൽകിയ അധികാരികളുടെ നിലപാടിൽ അംഗരാജ്യങ്ങൾക്കുള്ള നിരാശയും അവരെ അറിയിച്ചതായും അദ്ദേഹം അറിയിച്ചു.

അതേസമയം, ഖുർആനെ അവഹേളിക്കാൻ ആവർത്തിച്ച് നടക്കുന്ന ശ്രമങ്ങളിൽ കർശന നടപടികൾ കൈക്കൊള്ളാൻ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സ്വീഡിഷ് വിദേശകാര്യമന്ത്രി ടോബിയാസ് ബിൽസ്ട്രോമിനോട് ഫോൺ സംഭാഷണത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. വിശുദ്ധ ഗ്രന്ഥം കത്തിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് വിദ്വേഷം വർധിപ്പിക്കുന്നതിനും ജനങ്ങൾ തമ്മിൽ സംഭാഷണത്തിനും ആശയ സംവാദത്തിനുമുള്ള ശ്രമങ്ങൾ പരിമിതപ്പെടുത്തുന്നതിനും കാരണമായെന്ന് അമീർ ഫൈസൽ ബിൻ ഫർഹാൻ ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് വര്‍ഷം മുമ്പ് ജില്ലയില്‍ ആരംഭിച്ച കൊറിയര്‍, പാഴ്‌സല്‍ സര്‍വീസാണ് മുന്നില്‍  (3 minutes ago)

പ്രതിഫലം 1000 രൂപ  (14 minutes ago)

കഞ്ചാവ് കടത്തല്‍... സംഭവത്തില്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ കസ്റ്റിഡിയിലെടുത്തു....  (26 minutes ago)

സംഗീത മാസ്മരമൊരുക്കുന്നു  (30 minutes ago)

ഔപചാരിക വിരമിക്കൽ  (41 minutes ago)

ബൈസണ്‍വാലിയില്‍ ഗൃഹനാഥന്‍ വെട്ടേറ്റു ...  (44 minutes ago)

എംബസി അവസാനിപ്പിച്ചു  (47 minutes ago)

സ്വര്‍ണവില വീണ്ടും 75,000ത്തിലേക്ക് കടന്നു  (1 hour ago)

അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍..  (1 hour ago)

പാറക്കുളത്തില്‍ ചാടിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു....  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ജനപക്ഷ തീരുമാനം വേണമെന്ന് ഹൈക്കമാന്‍ഡ്  (1 hour ago)

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കിയ നിലയില്‍ ...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം...  (2 hours ago)

ഗർഭം വെളിപ്പെടുത്താൻ രാഹുൽ തയ്യാർ..?"ആ പെണ്ണ് എവിടെ" " തിരിഞ്ഞും പിരിഞ്ഞും നോക്കാനില്ല..! "തന്ത രാഹുലെന്ന് ഉറപ്പെന്ത്"..?  (2 hours ago)

സൗജന്യ ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും  (3 hours ago)

Malayali Vartha Recommends