Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

യുഎഇയിൽ വേനൽചൂട് ശക്തമായ സമയത്ത് അപ്രതീക്ഷിതമായി പെയ്ത മഴ ജനജീവിതത്തെ ബാധിച്ചു, ദുബൈയുടെയും ഷാര്‍ജയുടെയും പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റും വീശി, അടുത്ത ദിവസങ്ങളിലും മഴക്കും കാറ്റിനും മൂടൽമഞ്ഞിനും സാധ്യത...!

06 AUGUST 2023 01:50 PM IST
മലയാളി വാര്‍ത്ത

യുഎഇയുടെ പലഭാഗങ്ങളിലും അടുത്ത ദിവസങ്ങളിൽ മഴക്കും, കാറ്റിനും, മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം യുഎഇയുടെ വിവിധ എമിറേറ്റുകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. വേനൽചൂട് ശക്തമായ സമയത്ത് അപ്രതീക്ഷിതമായി പെയ്ത മഴ ജനജീവിതത്തെയും ബാധിച്ചു.

ശക്തമായ കാറ്റിന്റെ അകമ്പടിയോടെയാണ് ദുബൈയിലും, ഷാർജയിലും കഴിഞ്ഞ ദിവസം വൈകുന്നേരം മഴ കനത്തത്. ദുബൈയുടെയും ഷാര്‍ജയുടെയും പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റും വീശി. ദുബൈ നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളായ ദേര, ബർദുബൈ, കരാമ എന്നിവിടങ്ങളിലും, ഷാർജയിലെ റോള, നബ്ബ, അൽനഹ്ദ തുടങ്ങിയ നഗര മേഖലകളിലും മഴ ശക്തമായിരുന്നു.

അല്‍ ഖുദ്ര, അല്‍ ബര്‍ഷ എന്നിവിടങ്ങളില്‍ യഥാക്രമം ഉച്ചയ്ക്ക് 3.53നും 3.54നും മഴ പെയ്തതായി ദേശീയ കാലാവസ്ഥാ നിരീക്ഷമ കേന്ദ്രം അറിയിച്ചു.ഔദ് മേത്ത, ദുബൈ ഹില്‍സ് എന്നിവിടങ്ങളിലും മഴ ലഭിച്ചു. അല് ഖൂസിലും എമിറേറ്റ്‌സ് റോഡിലും ഉച്ചകഴിഞ്ഞ് മഴ ലഭിച്ചിരുന്നു. അതേസമയം ജബല്‍ അലി-ലെഹ്ബാബ് റോഡില്‍ മഴയ്‌ക്കൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടായതായി അധികൃതര്‍ അറിയിച്ചു. സ്റ്റോം സെന്റര്‍ പങ്കുവെച്ച വീഡിയോയില്‍ ദുബൈയിലെ അല്‍ മര്‍മും പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായതായി വ്യക്തമാണ്.

ശക്തമായ കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. കാറ്റിന്റെ ശക്തിയിൽ വഴിയരികിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഡസ്റ്റ് ബിന്നുകളും, റോഡ് അറ്റകുറ്റപണിക്കായുള്ള ഡിവൈറുകളും പറന്നു. മരച്ചില്ലകൾ വീണ് നിരവധി വാഹനങ്ങൾക്ക് നാശം നേരിട്ടു. വ്യാപാര സ്ഥാപനങ്ങൾക്ക് കടക്ക് മുന്നിൽ സൂക്ഷിച്ചിരുന്ന വിൽപന ചരക്കുകൾ നനഞ്ഞു കുതിർന്നു.

ദുബൈ കറാമയിൽ റെസ്റ്റോറന്റുകൾ മുന്നിൽ സ്ഥാപിച്ചിരുന്ന ഷെഡ്ഡുകളും ഇരിപ്പിടങ്ങളും കാറ്റിൽ പറന്നു. വൈകുന്നേരത്തെ നഗരഗതാഗതത്തെ മഴ സാരമായി ബാധിച്ചു. പലയിടത്തും ഗതാഗത കുരുക്ക് ശക്തമായി. അടുത്ത ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

അതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ പെയ്ത മഴയെ തുടര്‍ന്ന് അല്‍ഐന്‍ റോഡുകളില്‍ പൊലീസ് വേഗപരിധി കുറച്ചിരുന്നു.

120 കിലോമീറ്ററിന് മുകളില്‍ വേഗം പാടില്ലെന്നായിരുന്നു നിര്‍ദ്ദേശം. അൽഐന്റെ അൽഹിയാർ, മലാഖിത്, അൽഫുഅ, നാഹിൽ, അൽഫഖ പ്രദേശങ്ങളിലാണ് മഴ പെയ്തത്. മലാഖിത് മേഖലിലാണ് ശക്തമായ മഴ റിപ്പോര്‍ട്ട് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (13 minutes ago)

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (19 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (35 minutes ago)

എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ​ ​ര​ഹ​സ്യ​ ​വി​ചാ​ര​ണ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ ഇന്ന് പരി​ഗണന  (59 minutes ago)

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് ഇന്ന് നവതി... ആഘോഷ ചടങ്ങുകൾ കണിച്ചുകുളങ്ങരയിലെ വസതിയിൽ  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... നാലു ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം , മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ...  (1 hour ago)

പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ  (2 hours ago)

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (10 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (10 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (11 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (11 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (11 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (11 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (11 hours ago)

Malayali Vartha Recommends