Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ദുബൈയിലേക്കുള്ള യാത്ര വിമാനത്തിൽ കരടി...! വിമാനം വൈകിപ്പുറപ്പെട്ട സാഹചര്യത്തിൽ യാത്രക്കാരോട് ക്ഷമാപണം നടത്തി വിമാനക്കമ്പനി

06 AUGUST 2023 03:24 PM IST
മലയാളി വാര്‍ത്ത

യാത്രക്കാരുടെ മോശം പെരുമാറ്റം കാരണം വിമാനം വൈകി പുറപ്പെട്ട സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ തികച്ചും അതിൽ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു സംഭവം ഉണ്ടായിരിക്കുകയാണ്. ഒരു കരടിയാണ് ഇത്തവണ എയര്‍ലൈന് തലവേദനയായി മാറിയത്. കരടി കാരണം വിമാനം വൈകിപ്പുറപ്പെട്ട സാഹചര്യത്തിൽ യാത്രക്കാരോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് വിമാനക്കമ്പനി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ടെര്‍മിനൽ 2-ൽ നിന്ന് യാത്രപുറപ്പെടേണ്ട വിമാനമാണ് വൈകിയത്.

വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍ നിന്നാണ് കരടി പുറത്തുചാടിയത്. ബാഗ്ദാദില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രാ വിമാനത്തിലാണ് സംഭവം. ഇറാഖി എയര്‍ലൈന്‍സിന്‍റെ വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍ നിന്ന് കരടിക്കുഞ്ഞ് പുറത്തുചാടുകയായിരുന്നു. വിമാനത്തിലെ കാർഗോയിൽ നിയമപരമായി കൊണ്ടുവരുകയായിരുന്ന കരടിയെ കൂട്ടിലടച്ചാണ് സൂക്ഷിച്ചിരുന്നത്. എന്നാൽ അബദ്ധവശാൽ പുറത്തുചാടുകയായിരുന്നു.

ദുബൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ കരടി കൂട് പൊളിച്ച് പുറത്തേക്ക് തലയിടുകയായിരുന്നു.ഇതോടെ യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തരായി. വിമാനത്തിൽവെച്ച് കരടിയെ മയക്കിയ ശേഷം വിമാനത്തില്‍ നിന്ന് പുറത്തിറക്കാന്‍ ജീവനക്കാര്‍ യുഎഇ അധികൃതരുമായി ഏകോപിപ്പിച്ചിരുന്നു. തുടർന്ന് മയക്കിയശേഷമാണ് കരടിയെ കൊണ്ടുപോയത്. ഇതേതുടർന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇതേ വിമാനത്തിന്‍റെ ഇറാഖ് തലസ്ഥാനത്തേക്കുള്ള മടക്കയാത്ര വൈകുകയായിരുന്നു.

കമ്പനിയുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങള്‍ കൊണ്ട് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബൈ എയര്‍പോര്‍ട്ടിലേക്കുള്ള വിമാനത്തിലെ യാത്രക്കാരോട് ഇറാഖി എയര്‍ലൈന്‍സ് കമ്പനി ക്ഷമ ചോദിക്കുന്നു- എയര്‍ലൈന്‍ അതിന്റെ വെബ്‌സൈറ്റില്‍ പ്രസ്താവനയില്‍ പറഞ്ഞത്. അധികൃതർ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ജീവിയെ കൊണ്ടുവന്നതെന്നും അപ്രതീക്ഷിതമായാണ് സംഭവമുണ്ടായതെന്നും പ്രസ്താവനയിൽ പറയുന്നു. കരടി പുറത്തിറങ്ങിയ ചിത്രങ്ങളും വിഡിയോകളും യാത്രക്കാരിൽ ചിലർ പകർത്തിയത് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അതേസമയം നേരത്തെ കോക്പിറ്റില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഇടുപ്പില്‍ തണുപ്പ് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് പൈലറ്റ് പാമ്പിനെ കണ്ടത്. വോസ്റ്ററില്‍ നിന്ന് നെൽസ്‌പ്രൈറ്റിലേക്കുള്ള യാത്രാമധ്യേയാണ് പൈലറ്റിന്റെ സീറ്റിന് കീഴില്‍ മൂര്‍ഖന്‍ ഇനത്തില്‍ പെടുന്ന പാമ്പിനെ കണ്ടെത്തിയത്. കുപ്പിയില്‍ നിന്ന് വെള്ളം പുറത്തുപോവുന്നുവെന്നാണ് ആദ്യം കരുതിയത്.

തിരിഞ്ഞുനോക്കിയപ്പോഴാണ് പാമ്പാണെന്ന്‌ മനസിലായതെന്ന് ദക്ഷിണാഫ്രിക്കന്‍ പൈലറ്റ് റുഡോള്‍ഫ് എറാസ്മസ് പറഞ്ഞത്. ആദ്യം യാത്രക്കാരോട് അറിയിക്കേണ്ടെന്ന് കരുതിയെങ്കിലും, പിന്നീട് അവരോട് പറഞ്ഞ ശേഷമായിരുന്നു വിമാനം നിലത്തിറക്കിയതെന്ന് എറാസ്മസ് പറഞ്ഞു. എന്നാൽ അദ്ദേഹം ധൈര്യം കൈവിടാതെ സുരക്ഷിതമായി വിമാനം താഴെയിറക്കുകയായിരുന്നു.

നാല് യാത്രക്കാർ മാത്രമായിരുന്നു ഈ ചെറുവിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെ ഇറക്കി പരിശോധിച്ചപ്പോള്‍ പൈലറ്റിന്റെ സീറ്റിനടിയില്‍ തന്നെ പാമ്പിനെ കണ്ടു. എന്‍ജിനിയര്‍മാരെത്തി വിവിധ ഭാഗങ്ങള്‍ അഴിച്ച് പാമ്പിനെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും വെളിച്ചക്കുറവിനെത്തുടര്‍ന്ന് പരാജയപ്പെട്ടു. തുടര്‍ന്ന് തിരച്ചില്‍ പിറ്റേന്ന് രാവിലത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (44 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (50 minutes ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (2 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (3 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (3 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends